Home » Blog » kerala Max » ലെബനനിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചതായി ഡൊണാൾഡ് ട്രംപ്; ചർച്ചകൾ നിരസിച്ച് ഇറാൻ
TRUMPPP-680x450

ലെബനനിൽ ഇസ്രയേൽ നടത്തിവരുന്ന ദീർഘകാലത്തെ സൈനിക ആക്രമണങ്ങൾ അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹിസ്ബുള്ളയും ഇസ്രയേലും ആക്രമണങ്ങൾ നിർത്തിവെച്ചിരിക്കുക ആണെന്നാണ് ഡോണൾഡ് ട്രംപ് പറയുന്നത്. തെക്കൻ ബെയ്റൂട്ടിൻ്റെ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപിൻ്റെ പ്രസ്താവനയുണ്ടായത്.
ഇസ്രയേലിൽ ഹിസ്ബുള്ള ആക്രമണം നടത്തിയതിന് തിരിച്ചടിയായി ബെയ്റുട്ടിൽ ആക്രമണം നടത്തുമെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. എന്നാൽ ലെബനനിൽ ഇസ്രയേൽ നടത്തി വരുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഹിസ്ബുള്ള ലെബനൻ ആക്രമണം അവസാനിച്ചെന്ന് ഉറപ്പ് നൽകി ഡോണൾഡ് ട്രംപ് രം​ഗത്തെത്തുന്നത്. യുഎസുമായി ചർച്ചയ്ക്കില്ലെന്ന ഇറാൻ്റെ നിലപാട് സംഘർഷത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരുന്നു. പിന്നാലെയാണ് ട്രംപ് തന്നെ വിഷയത്തിൽ നേരിട്ട് ഇടപ്പെട്ടത്. ഹിസ്ബുള്ള-ഇസ്രയേൽ സംഘർഷം അവനാപ്പിച്ചെന്നാണ് ട്രംപിൻ്റെ വാദം.
ലെബനനിൽ ഇസ്രയേൽ നടത്തി വരുന്ന ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാൻ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. ലെബനനിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കും വരെ ചർച്ചകൾ നിർത്തി വെയ്ക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി പറഞ്ഞത്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം വെടിനിർത്തൽ ലംഘനമാണെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു