മാവേലിക്കര: കുട്ടനാട് എം എൽ എയും കേരള കോൺഗ്രസ് വൈസ് ചെയർമാനുമായ റജി ചെറിയാനെതിരെ അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ നടത്തിയ അപകീർത്തി പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നതാണന്ന് കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം തോമസ് സി കുറ്റിശ്ശേരിൽ പ്രസ്താവിച്ചു.
ഏറെ പരിണിത പ്രജ്ഞനായ ഒരു നേതാവിൽ നിന്നു വരേണ്ട പരാമർശമല്ല റജി ചെറിയാനെതിരെ നടത്തിയത്. തോട്ടപ്പള്ളി സ്പിൽവേയുടെ പൊഴി യഥാസമയം മുറിച്ചില്ലങ്കിൽ കുട്ടനാട് വെള്ളത്തിൽ മുങ്ങും . മഴക്കാല പ്രവചനങ്ങൾ മുഖവിലക്കെടുത്ത് പൊഴി മുറിയുമായി ബന്ധപ്പെട്ടു എന്ത് നിലപാട് സ്വീകരിക്കണം എന്ന് കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ചതിന് ഇത്രമാത്രം വ്യക്തിഹത്യ പരാമർശങ്ങൾ കൊണ്ടു നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടി യിരുന്നു . കുട്ടനാട്ടിലെ ജനങ്ങളുടെ വ്യാകുലത അകറ്റേണ്ടിയ ഉത്തരവാധിത്വം കുട്ടനാട് എം എൽ എ ക്ക് ഉണ്ട്. അത് അദ്ദേഹം നിർവ്വഹിക്കുക മാത്രമാണ് നടത്തിയത്. തോട്ടപ്പള്ളി സ്പിൽവേ കേരള സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. അവിടെ സന്ദർശിക്കുന്നതിന് ആരുടേയും തീട്ടൂരം വാങ്ങേണ്ടിയ കാര്യമില്ലന്നും കുറ്റിശ്ശേരിൽ പറഞ്ഞു.
