സിവിൽ സർവീസ് പരിശീലനം; വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ആറിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്സും ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സും, ബിരുദ, ബിരുദാനന്തര യോഗ്യതയുള്ളവർക്കുള്ള സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവർ ജൂലൈ നാലിന് മുമ്പായി www.kscsa.org വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. പ്രവേശന പരീക്ഷ ജൂലൈ അഞ്ചിന് ഐ.സി.എസ്.ആറിൽ  നടത്തും. ഫോൺ – 04942665489, 8848346005, 9846715386, 9645988778

More From Author

Leave a Reply

Your email address will not be published. Required fields are marked *