പരിസ്ഥിതി സന്ദേശവുമായി ശുചിത്വ സമൃദ്ധി വിദ്യാലയം 2.0 പദ്ധതിക്ക് തുടക്കമായി

ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ ശുചിത്വ സമൃദ്ധി വിദ്യാലയം ക്യാമ്പയിന്‍ ഏറ്റെടുത്ത മികച്ച വിദ്യാലയങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ഈ വര്‍ഷത്തെ ശുചിത്വ സമൃദ്ധി വിദ്യാലയം 2.0 യുടെ ഉദ്ഘാടനവും സര്‍ക്കാര്‍ ടൗണ്‍ യു.പി.എസില്‍ നടന്നു.

മികച്ച വിദ്യാലയം, ശുചിത്വ അംബാസിഡര്‍മാര്‍, അധ്യാപകരായ ശുചിത്വ കോഡിനേറ്റര്‍മാര്‍ എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. കെ ഗോപന്‍ ഉപഹാരങ്ങള്‍ നല്‍കി. പാഠപുസ്തക പരിഷ്‌കരണത്തില്‍ ശുചിത്വവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്വന്തം ശുചിത്വത്തോടൊപ്പം സമൂഹത്തിന്റെ ശുചിത്വത്തിനും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ശുചിത്വ സമൃദ്ധി വിദ്യാലയം 2.0 യുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു.
ഡി.ഇ.ഒ ഇന്‍ ചാര്‍ജ്ജ് ആന്റണി പീറ്റര്‍ അധ്യക്ഷനായി. സംസ്ഥാന ശുചിത്വ മിഷന്‍ പി.ആര്‍ കണ്‍സള്‍ട്ടന്റ് പി. എസ് രാജശേഖരന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ഉപജില്ലാ തലത്തില്‍ 66 സ്‌കൂളുകള്‍ക്കും വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ഒമ്പത് ഹൈസ്‌കൂളുകള്‍ക്കും 75 ശുചിത്വ അംബാസഡര്‍മാര്‍ക്കും 25 ശുചിത്വ കോര്‍ഡിനേറ്റര്‍മാര്‍ക്കും സെറാമിക് ചട്ടിയും ചെടിയും നല്‍കി അനുമോദിച്ചു. കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തകന്‍ അഡ്വ. കെ. വി. വിനായകനും ഉപഹാരം നല്‍കി.
ടൗണ്‍ യു.പി.എസ് ശുചിത്വ അംബാസിഡറായ ആത്മജ ശുചിത്വ പ്രതിജ്ഞ ചൊല്ലി. പ്രവര്‍ത്തന റിപ്പോര്‍ട്ട് ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എല്‍.ഷൈലജ അവതരിപ്പിച്ചു.
ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍, പ്രഥമാധ്യാപിക റ്റി. വിനു, പി.ടി.എ പ്രസിഡണ്ട്, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍മാരായ സി. ഷൈനി, വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *