കോട്ടയം മലബാർ എച്ച് എസ് എസിൽ സ്‌കൂഫേ പദ്ധതി

ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടപ്പിലാക്കുന്ന കഫേ അറ്റ് സ്‌കൂൾ പദ്ധതിക്ക് കോട്ടയം മലബാർ ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ അനാവശ്യമായി സ്‌കൂൾ കോമ്പൗണ്ടിന് പുറത്ത് പോകുന്നത് ഒഴിവാക്കി അവർക്ക് ശുദ്ധവും ഗുണനിലവാരവുമുള്ള ഭക്ഷണപദാർഥങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് സ്‌കൂഫെ. ജില്ലയിലെ 60 സ്‌കൂളുകളിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഈ വർഷത്തോടെ നൂറ് സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാനാണ് കുടുംബശ്രീയും ജില്ലാപഞ്ചായത്തും ലക്ഷ്യമിടുന്നത്.

കോട്ടയം മലബാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ എം.വി ജയൻ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ധർമ്മജ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ അബൂബക്കർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി ജിഷ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിലീപ് കുമാർ, സിഡിഎസ് ചെയർപേഴ്‌സൺ കെ ഷൈനി, എ.കെ സുഫീറ, പി.പി സജിത, സ്‌കൂൾ പ്രിൻസിപ്പൽ എം ലളിത, ഹെഡ്മിസ്ട്രസ് ഷീജ പോനോൻ, കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോ-ഓർഡിനേറ്റർ കെ വിജിത്ത്, ജില്ലാ പ്രോഗ്രാം മാനേജർ ആര്യശ്രീ, റിജിരാജ, മഞ്ജുഷ തുടങ്ങിയവർ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *