കോന്നിയിലെ കാട്ടാനശല്യം പരിഹരിക്കും: കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ

കോന്നി വനം ഡിവിഷനിലെ കാട്ടാനശല്യം നേരിടുന്ന കുളത്തുമണ്ണില്‍ ആവശ്യമായ സുരക്ഷ നടപടി ഉറപ്പാക്കുമെന്ന് കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ. വനം, പൊലിസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കം ആരംഭിക്കും. വന്യമൃഗസംഘര്‍ഷം ലഘൂകരിക്കുന്നതിന് എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ട്റേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കല്ലേലിയില്‍ ഭീഷണിയായ ഒറ്റയാനയെയും മലയാലപ്പുഴ, വടശേരിക്കരയിലെ കാട്ടാനക്കൂട്ടത്തേയും മാറ്റുന്നതിന് നടപടി സ്വീകരിക്കും. കാട്ടാന ഇറങ്ങുന്ന പ്രദേശങ്ങളിലെ പൈനാപ്പിള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കും.
വന്യമൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ
ബന്ധപ്പെടണം. റാന്നി- 9188407515, കോന്നി- 9188407513

ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി, പഞ്ചായത്ത് അധ്യക്ഷര്‍, റവന്യു, വനം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *