ഏകീകൃത കുർബാനയർപ്പണത്തെ അട്ടിമറിക്കുന്ന നടപടികളുമായി പോകുന്ന മെത്രാപ്പോലീത്തൻ വികാരി വിളിച്ചിരിക്കുന്ന വൈദീക സമിതി യോഗം സഭ വിരുദ്ധം

കൊച്ചി: സഭയെ തകർക്കുകയും, കാനോനികനിയമങ്ങളെ കാറ്റിൽ പറത്തുകയും ചെയ്യുന്ന വിമത പുരോഹിതരെ ഒറ്റപ്പെടുത്തണമെന്ന് അതിരൂപത വിശ്വാസ കൂട്ടായ്മ എറണാകുളം-അങ്കമാലി മേജർ അതിരൂപത നേതൃയോഗം അഭിപ്രായപ്പെട്ടു.

മേജർ ആർച്ച് ബിഷപ്പിൻ്റെ വികാരി  വിളിച്ച് ചേർക്കുന്ന വൈദിക സമിതി യോഗം നിയമപരമായി നിലനിൽക്കുന്നതല്ലായെന്ന് അതിരൂപത വിശ്വാസി കൂട്ടായ്മ. മുൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറേറ്റർ
മാർ ബോസ്ക്കോ പൂത്തൂർ വൈദീക സമിതി പിരിച്ച് വിട്ടതായി വിശ്വാസി കൂട്ടായ്മ ഭാരവാഹികൾ വ്യക്തമാക്കി. പിന്നെ എങ്ങനെയാണ് വൈദീക സമിതിയുടെ പേരിൽ യോഗം വിളിക്കുവാൻ സാധിക്കുന്നത്. വൈദിക സമിതി യോഗം നിയമപരമല്ല

മാർപാപ്പയും പൗരസ്ത്യ കാര്യലയവും നടപ്പിലാക്കുവാൻ ഏല്പിച്ചിരിക്കുന്ന തിരുസഭയുടെ കുർബാന അർപ്പിക്കുവാൻ വേണ്ട കാര്യങ്ങൾ ക്രമീകരിക്കുവാനാണ് സിനഡ് മാർ പാംപ്ലാനിയെ ചുതലപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് 31 വരെയാണ് പാംപ്ലാനിക്ക് അത് നടപ്പിൽ വരുത്തുവാൻ സമയം കൊടുത്തിരിക്കുന്നത് എന്നാണ് മനസിലാക്കുന്നത്.എന്നാൽ ഇത്രയും ദിവസങ്ങൾ പിന്നിട്ടിടും അത് നടപ്പിൽ വരുത്തുവാൻ കഴിയാത്തതിനാൽ മാർ പാംപ്ലാനി തീർത്തും പരാജയപ്പെട്ട സാഹചര്യത്തിൽ മെത്രാപ്പോലീത്തൻ വികാരി സ്ഥാനം സ്വയം രാജിവച്ച്ഒ ഴിയണ്ടേതായിരുന്നു ഉചിതം നേതൃയോഗം ചൂണ്ടിക്കാട്ടി. വിശ്വാസികളെ തമ്മിൽ തല്ലിച്ച് അതിരൂപതയിൽ കലാപം സൃഷ്ടിക്കുന്ന നടപടിയുമായി നീങ്ങുന്നത് അങ്ങേയറ്റം സഭവിരുദ്ധതയും സഭ പ്രബോധനങ്ങളുടെ ലംഘനവുമാണ്. സഭയുടെ ഔദോഗിക
കൂദാശകൾ നിഷേധിക്കാൻ പോലും ഒരുമ്പെടുന്ന വൈദീക ആധ്യപത്യത്തിനെതിരെ സഭയെ വെല്ലുവിളിച്ചു കൊള്ളയടിക്കുന്ന വൈദീക ദുഷ്പ്രഭൂത്വത്തിനെതിരെ, പുരോഹിത ശീഷ്മക്കെതിരെ, നിരുത്തരവാദികളും നിഷ്ക്രിയരും നിർഗുണരുമായ സഭാധികാരികൾക്കെതിരെ ഏകീകൃത കുർബാന അർപ്പണത്തെ അട്ടിമറിക്കുന്ന നടപടികളുമായി പോകുന്ന നീക്കങ്ങൾക്കെതിരെ നാളെ എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിൽ എല്ലാ
സഭാ അനുകൂല സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തും.
നേതൃയോഗത്തിൽ കൺവീനർ ജോസി ജെയിംസ് , പോൾ ചെതലൻ, ജോസഫ് പട്ടാറ, ഷൈബി പാപ്പച്ചൻ, ചാക്കോമങ്കുഴിക്കരി, ബിജു പോൾ, ഷൈനി മാത്യു, പി. എംമഹേഷ്, ജോൺസൺ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *