റസിഡൻറ്സ് അസോസിയേഷൻ വാർഷികം നടത്തി

മഞ്ഞപ്ര ലയോള റസിഡൻറ്സ് അസോസിയേഷൻ വാർഷിക സമ്മേളനം മഞ്ഞപ്ര ഫാസ് ആഡിറ്റോറിയത്തിൽ നടത്തി.പഞ്ചായത്ത് പ്രസിഡൻറ് വൽസല കുമാരി വേണു ഉദ്ഘാടനം ചെയ്തു. എൽ ആർ എ പ്രസിഡൻറ് എ.വിരാജു അമ്പാട്ട് അധ്യക്ഷത വഹിച്ചു. കാലടി പോലീസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം സരിത സുനിൽ ചാലക്ക,വാർഡംഗം സി.വി അശോക് കുമാർ, ശശി മടത്തിൽ, സിൽജി ഡേവീസ് , ജിബി വർഗീസ്, ബാബു കോളാട്ടു കുടി എന്നിവർ പ്രസംഗിച്ചു. പതാക ഉയർത്തൽ, അനുസ്മരണം, റിപ്പോർട്ട് വായന, കണക്ക് അവതരണം, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, കലാ പ്രതിഭകളെയും ആദരിച്ചു. പഠനോപകരണ വിതരണം, മുതിർന്ന അംഗങ്ങളെ ആദരിയ്ക്കൽ, കലാപരിപാടികൾ, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരുന്നു.

പുതിയ ഭാരവാഹികളായി: അനിൽ തച്ചപ്പിള്ളി (പ്രസിഡൻറ്), പാവൂസ് മുണ്ടാടൻ(വൈസ് പ്രസിഡൻറ്), ആനന്ദവല്ലി നാരായണൻ (സെക്രട്ടറി), സുരേന്ദ്രൻ വിരുത്തൻ കണ്ടത്തിൽ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *