Home » Blog » kerala Max » ലയോള റസിഡൻറ്സ് അസോസിയേഷൻ വാർഷികം നടത്തി
IMG-20260528-WA0013

മഞ്ഞപ്ര : മഞ്ഞപ്ര ലയോള റസിഡൻറ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും നടത്തി. ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് അംഗം ടി.പി വേണു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പി.ആർ സതീശൻ അധ്യക്ഷത വഹിച്ചു.കെഎൻ ലാലു, എ.വി രാജു അമ്പാട്ട്, ആനന്ദവല്ലി നാരയണൻ , ശശികുമാർ മടത്തിൽ, സുരേന്ദ്രൻ വിരുത്തൻ കണ്ടത്തിൽ, പാവൂസ് മുണ്ടാടൻ എന്നിവർ പ്രസംഗിച്ചു .

പതാക ഉയർത്തൽ, ബോഡി ഇവാല്യൂവേഷൻ ക്യാമ്പ്, അനുസ്‌മരണം, പംനോപകരണ വിതരണം, ആദരിക്കൽ, അവാർഡ് വിതരണം, കലാപരിപാടികൾ, സമ്മാനദാനം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു.