Home » Blog » kerala Max » എസ്കെഎഫിന്‍റെ ആഗോള എഐ അധിഷ്‌ഠിത ബിസിനസ് ട്രാൻസ്ഫോർമേഷൻ കരാർ ടിസിഎസിന്
TCS_SKF Image

കൊച്ചി: നൂതന ബെയറിംഗുകൾ, സീലുകൾ, ലൂബ്രിക്കേഷൻ സിസ്റ്റങ്ങൾ, കണ്ടീഷൻ മോണിറ്ററിംഗ് സൊല്യൂഷനുകൾ എന്നിവയുടെ ആഗോള നിർമ്മാതാക്കളായ എസ്കെഎഫുമായി ടാറ്റ കൺസൾട്ടൻസി സർവീസസ് പങ്കാളിത്തത്തിൽ ഏർപ്പെട്ടു. എസ്കെഎഫിന്‍റെ ആഗോള പ്രവർത്തനങ്ങളിൽ ഇന്‍റലിജന്‍റ് ട്രാൻസ്ഫോർമേഷൻ ത്വരിതപ്പെടുത്തുന്നതിനായാണ് ടിസിഎസുമായുള്ള സഹകരണം.

ഈ കരാറിന്‍റെ ഭാഗമായി, ആപ്ലിക്കേഷനുകൾ, അടിസ്ഥാന സൗകര്യങ്ങൾ, ഡേറ്റ, എൻഡ്-യൂസർ സേവനങ്ങൾ, സുരക്ഷ, കണക്റ്റിവിറ്റി എന്നിവയിലുടനീളമുള്ള സമ്പൂർണ്ണ മാനേജ്‌ഡ് സേവനങ്ങൾ എസ്കെഎഫിന് ടിസിഎസ് നൽകും. ഉൽപ്പാദന, ഐടി മേഖലകളിലെ തങ്ങളുടെ ആഴത്തിലുള്ള വൈദഗ്ധ്യവും എഐ അധിഷ്‌ഠിത വർക്ക്ഫ്ലോകളും സംയോജിപ്പിച്ചുകൊണ്ട്, എസ്കെഎഫിന്‍റെ ആഗോള സാങ്കേതികവിദ്യാ മേഖലയെ ടിസിഎസ് നവീകരിക്കും. പ്രവർത്തനങ്ങൾ ഏകീകരിക്കാനും ഡൊമെയ്ൻ അധിഷ്‌ഠിത ടെക്‌നോളജി ആർക്കിടെക്‌ചർ ശക്തിപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനും അടുത്ത തലമുറ എന്‍റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് പ്ലാറ്റ്‌ഫോമിന്‍റെ രൂപകൽപ്പനയും സ്വീകാര്യതയും വേഗത്തിലാക്കാനും ഈ കരാർ സഹായിക്കും.

വ്യാവസായിക ഉൽപ്പാദനത്തിന്‍റെ അടുത്ത ദശാബ്‌ദത്തെ നിർണയിക്കുന്നത്, കമ്പനികൾ തങ്ങളുടെ രൂപകല്‌പനയിലും ഉൽപ്പാദനത്തിലും സേവനങ്ങളിലും എഐയെ എത്രത്തോളം ആഴത്തിൽ ഉൾപ്പെടുത്തുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് എസ്കെഎഫ് സിഇഒ റിക്കാർഡ് ഗുസ്‌താഫ്‌സൺ പറഞ്ഞു. ടിസിഎസിനൊപ്പം, ഞങ്ങളുടെ സാങ്കേതികവിദ്യ നവീകരിക്കുക മാത്രമല്ല, വ്യവസായ മേഖലയിൽ കൃത്യതയുടെയും ഉപഭോക്തൃ മൂല്യത്തിന്‍റെയും പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന എഐ അധിഷ്‌ഠിത അടിത്തറ കെട്ടിപ്പടുക്കുക കൂടിയാണ് ചെയ്യുന്നത്. വ്യാവസായിക ഉൽപ്പാദനം എങ്ങോട്ടാണ് നീങ്ങുന്നത് എന്നതിനെക്കുറിച്ച് ഒരേ കാഴ്‌ചപ്പാടുള്ള രണ്ട് കമ്പനികൾ തമ്മിലുള്ള ദീർഘകാല സഹകരണമാണിതെന്നും അദ്ദേഹം പറഞ്ഞു.

എസ്കെഎഫുമായുള്ള ഞങ്ങളുടെ പങ്കാളിത്തം അതിന്‍റെ ആഗോള ഐടി സംവിധാനം നവീകരിക്കുന്നതിലും ഭാവിക്കായി ശക്തവും വിപുലീകരിക്കാവുന്നതുമായ ഒരു ഡിജിറ്റൽ അടിത്തറ നിർമ്മിക്കുന്നതിലും കേന്ദ്രീകരിച്ചുള്ളതാണെന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് എംഡിയും സിഇഒയുമായ കെ. കൃതിവാസൻ പറഞ്ഞു. എസ്കെഎഫിന് മികച്ച ബിസിനസ് പരിവർത്തനം നൽകുന്നതിന് ടിസിഎസ് തങ്ങളുടെ ആഴത്തിലുള്ള പ്രായോഗിക വൈദഗ്ധ്യവും വിപുലമായ സാങ്കേതികവിദ്യയും പങ്കാളിത്ത സംവിധാനവും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങൾ മുതൽ ഇന്‍റലിജൻസ് വരെയുള്ള ടിസിഎസിന്‍റെ സമ്പൂർണ എഐ സമീപനവും അത്യാധുനിക ഇന്നൊവേഷൻ ഇക്കോസിസ്റ്റങ്ങളും വ്യാവസായിക മൂല്യശൃംഖലയിലുടനീളം ബിസിനസ് പരിവർത്തനത്തിന് അനുയോജ്യമായ ഒരു പ്രവർത്തന അന്തരീക്ഷം സൃഷ്ടിക്കാൻ എസ്കെഎഫിനെ സഹായിക്കും.

ഫോട്ടോ ക്യാപ്ക്ഷൻ:
സ്വീഡനിലെ ഗോഥൻബർഗിലുള്ള എസ്കെഎഫ് ആസ്ഥാനത്ത് നടന്ന കരാർ ഒപ്പിടൽ ചടങ്ങിൽ ടിസിഎസ് എംഡിയും സിഇഒയുമായ കെ. കൃതിവാസൻ, എസ്കെഎഫ് പ്രസിഡന്‍റും സിഇഒയുമായ റിക്കാർഡ് ഗുസ്‌താഫ്‌സൺ എന്നിവർ.