Home » Blog » kerala Max » ഇഡി റെയ്ഡിന് പിന്നാലെ കടുത്ത രാഷ്ട്രീയ പ്രതിരോധവുമായി സിപിഎം; ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതേണ്ടെന്ന് മുഹമ്മദ് റിയാസ്
muhammadh-riyas

സിഎംആർഎൽ. മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ് തുടരുന്നതിനിടെ, സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന ഉറച്ച നിലപാടുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ്. സിഎംആർഎൽ. മാസപ്പടി കേസിൽ വീണാ വിജയന്റെ മൊഴിയെടുക്കുന്നതിനും വിവിധയിടങ്ങളിൽ ഇഡി റെയ്ഡ് തുടരുന്നതിനുമിടെയാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം. “വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല” എന്നും “അവസാന ശ്വാസം വരെയും പോരാടും” എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വീണാ വിജയന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴി രേഖപ്പെടുത്തുകയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകൾ, കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്റെ വീട്, സിഎംആർഎൽ എം.ഡി. ശശിധരൻ കർത്തയുടെ വീട് എന്നിവിടങ്ങളുൾപ്പെടെ പത്തിടങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെയാണ് ഈ മിന്നൽ നീക്കം. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ. അധികൃതർ നൽകിയ ഹർജികൾ കോടതി തള്ളിയിരുന്നു.