IMG-20251027-WA0064

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തോടും സാമൂഹിക ക്ഷേമത്തോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി രാജ്യത്തെ മുന്‍നിര സ്വര്‍ണ പണയ എന്‍.ബി.എഫ്.സി ആയ മുത്തൂറ്റ് ഫിനാന്‍സ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിക്ക് മാലിന്യ നീക്കത്തിനായുള്ള ട്രോളികള്‍ കൈമാറി. ഫോര്‍ട്ട് കൊച്ചി ബീച്ചിലെ ശുചിത്വം ഉറപ്പാക്കാനും പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിവ കൈമാറിയത്.

എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഐഎഎസ്, മുത്തൂറ്റ് ഫിനാന്‍സ് എറണാകുളം മേഖലാ മാനേജര്‍ വിനോദ് കുമാര്‍ കെ.എസ് എന്നിവര്‍ ചേര്‍ന്ന് കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി നോഡല്‍ ഓഫീസര്‍ ബോണി തോമസിന് കൈമാറി. ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് ഇന്‍ ചാര്‍ജ് (ഫോര്‍ട്ട് കൊച്ചി ബ്രാഞ്ച്) ലിന്റ സി ജോയ്, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് കണ്ടന്റ് മാനേജര്‍ പി പത്മകുമാര്‍ എന്നിവരും സൊസൈറ്റിയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

രണ്ട് മുച്ചക്ര ട്രോളികളും ഒരു നാല് വീലിന്റെ ട്രോളിയുമാണ് കൈമാറിയത്. ഇത് മാലിന്യ ശേഖരണ പ്രവൃത്തികള്‍ എളുപ്പമാക്കുന്നതിന് 20 വനിതകള്‍ ഉള്‍പ്പടെയുള്ള 24 അംഗ ശുചീകരണ സംഘത്തെ സഹായിക്കുകയും.

വെമ്പനാട് കായലിന്റെയും പെരിയാര്‍ നദിയുടെയും ഒഴുക്ക് കാരണം പ്രത്യേകിച്ച് തണ്ണീര്‍മുക്കം ബണ്ട് തുറക്കുമ്പോള്‍ ഉള്‍പ്പടെ ഫോര്‍ട്ട് കൊച്ചിയിലെ തീരപ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ അടിയാറുണ്ട്. ഇതുള്‍പ്പടെ പരിഹരിക്കുന്നതിനായുള്ള മാലിന്യ നിയന്ത്രണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സുസ്ഥിരമായതും സമൂഹത്തെ ആധാരമാക്കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് പരിസ്ഥിതി സംരക്ഷണത്തോടും മാന്യമായ തൊഴില്‍ ജീവിതങ്ങളോടുമുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയുടെ സൗന്ദര്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തോടും കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീച്ചിന്റെ ശുചീകരണത്തിലേക്കൊരു മുതല്‍ക്കൂട്ട് എന്നതിലുപരിയായി ശുചീകരണ പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രവര്‍ത്തനം കൂടുതല്‍ സുരക്ഷിതവും കാര്യക്ഷമവുമാക്കാനുള്ള പ്രേരണയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ ഈ പിന്തുണയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഐഎഎസ് പറഞ്ഞു. നമ്മുടെ നാട്ടിലെ പൈതൃക കേന്ദ്രങ്ങള്‍ സംരക്ഷിക്കാനും തീരപ്രദേശങ്ങളിലെ മാലിന്യ നിയന്ത്രണത്തിനുമുള്ള മികച്ച മാതൃകയായി ഇത്തരം പൊതു-സ്വകാര്യ കൂട്ടായ്മകള്‍ നിലകൊള്ളുന്നുണ്ടെന്നും അസിസ്റ്റന്റ് കളക്ടര്‍ പറഞ്ഞു.

ശുചിത്വവും സുരക്ഷയും സാമൂഹത്തെ ചേര്‍ത്തു പിടിക്കാനുമുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ വിപുലമായ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *