വിജ്ഞാന കേരളം മൈക്രോ തൊഴിൽ മേള 31 ന് ചേർത്തലയിൽ

സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മൈക്രോ തൊഴിൽ മേള മേയ് 31 ന് ചേർത്തലയിൽ നടക്കും. ജില്ലാ തലത്തിൽ നടന്ന മെഗാ തൊഴിൽ മേളകളുടെ തുടർച്ചയാണ് മൈക്രോ തൊഴിൽ മേള. കൂടുതൽ ആളുകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനാണ് പ്രാദേശികമായി മൈക്രോ തൊഴിൽ മേളകൾ തുടങ്ങുന്നത്. തൈക്കാട്ടുശ്ശേരി, പട്ടണക്കാട് എന്നീ ബ്ലോക്കുകളും ചേർത്തല നഗരസഭയും ചേർന്നുള്ള ക്ലസ്റ്ററിലാണ് മൈക്രോ തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

സംഘാടക പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തല നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം വിജ്ഞാന കേരളം മുഖ്യഉപദേഷ്ടാവ് ഡോ ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭ ചെയർപേഴ്സൺ ഷേർലി ഭാർഗ്ഗവൻ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജിത ടീച്ചർ , മുൻ എം പി എ എം ആരിഫ്, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, വിജ്ഞാനകേരളം ജില്ലാ കോർഡിനേറ്റർ സി കെ ഷിബു, മാനേജർ ഡാനി വർഗ്ഗീസ്, ബി വിനോദ്, അനൂപ് ചാക്കോ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.

സംഘാടക സമിതിയുടെ നേതൃത്വത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉൾപ്പെടുത്തിയ നോട്ടീസ് തയ്യാറാക്കി വാർഡ് തലത്തിൽ പ്രചരിപ്പിക്കും. നവമാധ്യമങ്ങളിലൂടെയും പ്രചരണം നടത്തും. തുടർന്ന് തൊഴിലന്വേഷകരുടെ ലിസ്റ്റ് തയ്യാറാക്കും. ‘ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം'(ഡി ഡബ്ലിയു എം എസ്)
പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവരെയും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ട തൊഴിലന്വേഷകർക്കായി ബ്ലോക്ക്, നഗരസഭ തലത്തിൽ മോക്ക് ഇൻ്റർവ്യു നടത്തും. ഇൻ്റർവ്യുവിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനം നൽകുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ഓൺലൈനായിട്ടാണ് ജോബ് ഫെസ്റ്റിൽ രജിസ്ടേഷൻ നടത്താൻ കഴിയുക. ചേർത്തല നഗരസഭ, തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്ക് പരിധിയിൽ ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അതത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷൻ വഴിയും രജിസ്റ്റർ ചെയ്യാം

മൈക്രോ തൊഴിൽമേളയിൽ 20 സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 2000 പേർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കുവാൻ കഴിയും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കായി പ്രത്യേക പരിശീലന പരിപാടിയും വിജ്ഞാന കേരളയുടെ ഭാഗമായി നടത്തും.
മേയ് 31 ന് രാവിലെ 10 മുതൽ ചേർത്തല ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് മൈക്രോ തൊഴിൽമേള നടക്കുന്നത്.

സംഘാടക സമിതി ഭാഗവാഹികളായി മുഖ്യ രക്ഷാധികാരികൾ : പി. പ്രസാദ്, (കൃഷി മന്ത്രി), കെ.ജി. രാജേശ്വരി (ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്), രക്ഷാധികാരി : എ.എം. ആരിഫ് (മുൻ എം.പി), ചെയർപേഴ്സൺ : ഷേർളി ഭാർഗ്ഗവൻ, കോ – ചെയർപേഴ്സൺമാർ : അഡ്വ. വി.ആർ. രജിത, വി.സി. മേരി ടെൻഷ്യ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ) കോഡിനേറ്റർ : എൻ.എസ്. ശിവപ്രസാദ്, കൺവീനർ : ടി.കെ. സുജിlത് എന്നിവരെ തെരഞ്ഞെടുത്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *