Home » Blog » Kerala » ‘എന്തുകൊണ്ട് ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കുന്നില്ല?’; മറുപടി നൽകാതെ എം വി ഗോവിന്ദൻ
14

ന്യൂഡൽഹി: പാർട്ടിയുടെ കനത്ത തോൽവിയ്ക്ക് പിന്നാലെ ചില പാർട്ടി പ്രവർത്തകർ മുന്നോട് വെച്ച ചോദ്യമാണ് എന്തുകൊണ്ടാണ് ബിനിഷ് കോടിയേരിയെ അവ​ഗണിക്കുന്നത് എന്ന്, പിന്നീട് ആണ് പലരും മനസ്സിലാക്കിയത് ബിനീഷിന്റെ അം​ഗത്വം പാർട്ടി പുതുക്കി നൽകിയില്ല എന്ന്. ബിനീഷ് കോടിയേരിയുടെ പാർ‍ട്ടി അംഗത്വം പുതുക്കൽ സംബന്ധിച്ച ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

‘സംസ്ഥാന നേതൃത്വം ഇടപെടുമോ?’ എന്ന ചോദ്യത്തിന് അതു അവിടെയുള്ള പ്രാദേശിക കാര്യമാണ് എന്നായിരുന്നു എം വി ഗോവിന്ദന്‍റെ മറുപടി. എന്തുകൊണ്ട് ബിനീഷിന്‍റെ അംഗത്വം പുതുക്കുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. പാർട്ടി അംഗത്വം പുതുക്കണമെന്ന ബിനീഷിന്‍റെ അപേക്ഷ നാല് തവണയാണ് സിപിഎം നിരസിച്ചത്.

2001 മുതൽ 2020 വരെ ബിനീഷിന് സിപിഎം അംഗത്വമുണ്ടായിരുന്നു. 2020 ൽ ആണ് ബിനീഷിന്‍റെ അംഗത്വം മരവിപ്പിച്ചത്. ബിനീഷ് ലഹരിക്കേസിൽ അറസ്റ്റിലായതോടെയാണ് പാർട്ടി അംഗത്വം മരവിപ്പിച്ചത്.