Your Image Description Your Image Description
പാലക്കാട്: ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില് ജൈവമാലിന്യ സംസ്‌കരണ ഉപാധികള് സ്ഥാപിക്കണമെന്ന് ഹരിതടൂറിസം ജില്ലാതല അവലോകനയോഗം. ഇതിന് പുറമെ അജൈവ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങള് സജ്ജമാക്കാനും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ബിന്നുകളും ബോട്ടില് ബൂത്തുകളും സ്ഥാപിക്കാനും യോഗത്തില് തീരുമാനമായി.
മലമ്പുഴ, കാഞ്ഞിരപ്പുഴ, മംഗലം, പോത്തുണ്ടി ഡാമുകള്, വെള്ളിയാങ്കല്ല് പൈതൃക പാര്ക്ക് എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില് നടന്ന അവലോകന യോഗത്തില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് അധ്യക്ഷയായി.
യോഗത്തില് നവകേരള കര്മ്മപദ്ധതി ജില്ലാ കോ-ഓര്ഡിനേറ്റര് പി. സെയ്തലവി, മലമ്പുഴ, കാഞ്ഞിരപ്പുഴ, വണ്ടാഴി ഗ്രാമപഞ്ചായത്തുകളിലെ പ്രതിനിധികള്, ശുചിത്വ മിഷന് അസിസ്റ്റന്റ് കോ-ഓര്ഡിനേറ്റര്, ഇറിഗേഷന് വകുപ്പ്, ഡി.ടി.പി.സി പ്രതിനിധി എന്നിവര് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *