കണ്ണൂർ: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടത്തിയ ആഹ്ലാദ പ്രകടനങ്ങൾക്കിടെ ഉണ്ടായ പൊട്ടിത്തെറിയിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ അഴീക്കോട് പുന്നക്കപാറ സ്വദേശി അമൻ ആണ് മരിച്ചത്. പുന്നക്കപ്പാറയിലെ കോൺഗ്രസ് ഓഫീസിന് സമീപം ഇന്ന് രാവലെയായിരുന്നു സംഭവം.
അമാനും സുഹൃത്തുക്കളും ഇവിടെനിന്ന് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണം. കണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് കുട്ടികൾക്ക് നിസാരമായി പരിക്കേറ്റു.
