Your Image Description Your Image Description

തമിഴ്നാട് മന്ത്രിമാരെയും മുൻമന്ത്രിമാരെയും കുറ്റവിമുക്തരാക്കിയ ആറു കോടതിവിധികൾ മദ്രാസ് ഹൈക്കോടതി സ്വമേധയാ പുനഃപരിശോധിക്കും. കേസുകളിലെ പുനഃപരിശോധനയിൽ ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അടുത്തമാസം വാദം കേൾക്കും

അനധികൃത സ്വത്തുകേസുകളിൽ മന്ത്രി തങ്കം തെന്നരശ്, മന്ത്രി കെ.കെ.എസ്.എസ്.ആർ. രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം, മുൻമന്ത്രി ബി. വളർമതി എന്നിവരെ വെറുതെ വിട്ടുള്ള വിധികൾ ഫെബ്രുവരി അഞ്ചു മുതൽ ഒമ്പതു വരെയുള്ള തീയതികളിൽ ഒരുമിച്ച് വാദത്തിനെടുക്കും. മന്ത്രി പെരിയസാമിക്കെതിരേയുള്ള കേസിൽ 12, 13 തീയതികളിൽ വാദം കേൾക്കും. മുൻ മന്ത്രി പൊന്മുടിയുടെ കേസ് 19 മുതൽ 22 വരെയുള്ള തീയതികളിൽ കൈകാര്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *