Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുപിന്നാലെ ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മിനിക്കോയ് ദ്വീപിൽ സൈനിക വിമാനങ്ങൾക്കും യാത്രാവിമാനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാനാകുന്ന വിധത്തിലുള്ള വിമാനത്താവളമാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിനായി മുമ്പ് നൽകിയിരുന്ന പദ്ധതിരേഖ പരിഷ്കരിച്ചു.

ചെറിയ വിമാനങ്ങൾക്ക് ഇറങ്ങാനാകുന്ന അഗത്തി ദ്വീപിലെ വിമാനത്താവളവും ബങ്കാരം ദ്വീപിലെ ഹെലിപ്പാഡും മാത്രമാണ് കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിലുള്ളത്. കൊച്ചി വിമാനത്താവളത്തിൽനിന്നാണ് ഇവിടേക്ക് സർവീസുള്ളത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിമാനത്താവളം വരുന്നതോടെ ലക്ഷദ്വീപിലെ വിനോദ സഞ്ചാരപദ്ധതികൾക്ക്‌ കൂടുതൽ പ്രചാരം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *