Home » Blog » kerala Max » ജനസാഗരത്തെ സാക്ഷിയാക്കി പുതിയ സർക്കാർ അധികാരത്തിലേക്ക്; കാത്തിരിപ്പിന് വിരാമമിട്ട് സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തുടക്കമാവുന്നു
udf-1

കേരളത്തിൽ പുതിയ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് സാക്ഷിയാകാൻ ദേശീയ നേതാക്കളുടെ വൻ നിര തലസ്ഥാനത്തെത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും തിരുവനന്തപുരത്ത് എത്തിച്ചേർന്നിട്ടുണ്ട്. വിമാനത്താവളത്തിൽ വെച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചേർന്നാണ് ഇവരെ സ്വീകരിച്ചത്. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചാണ് ചരിത്രപ്രധാനമായ ഈ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. പുതിയ സർക്കാരിന്റെ അധികാരമേൽക്കൽ പ്രമാണിച്ച് തലസ്ഥാന നഗരിയിൽ അതീവ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, പതിനായിരക്കണക്കിന് പ്രവർത്തകരും ജനങ്ങളുമാണ് ഈ വിസ്മയ മുഹൂർത്തം നേരിൽ കാണാനായി തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിൽ നിലവിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജനബാഹുല്യം കാരണം എംഎൽഎമാർക്കും പ്രമുഖ പാർട്ടി നേതാക്കൾക്കും പോലും ഇരിപ്പിടം ലഭിക്കാത്ത അവസ്ഥയാണ്. വിവിഐപി നിരയിൽ അടക്കം പ്രവർത്തകർ നിറഞ്ഞുകവിഞ്ഞതോടെ, മുൻനിരയിലെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് കഠിനശ്രമം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി. സതീശന് പുറമെ 21 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേൽക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. രാഹൽ