Home » Blog » Kerala » നീറ്റ് അഴിമതിക്കെതിരെ കർശന നടപടി; ക്രമക്കേട് നടത്തിയവർ ജയിലിലാകും, വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്രം
darmendra-pradan-680x450

ഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷാ അട്ടിമറികൾക്ക് പിന്നിലുള്ള മാഫിയകളെ പൂർണ്ണമായും തകർക്കുമെന്നും അർഹരായ വിദ്യാർത്ഥികളുടെ അവസരങ്ങൾ തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

ജൂൺ 21-ന് പുനഃപരീക്ഷ നടക്കും. അഡ്മിറ്റ് കാർഡുകൾ അടുത്ത മാസം (ജൂൺ) 14 മുതൽ ലഭ്യമാകും. പുനഃപരീക്ഷയ്ക്ക് അധിക ഫീസ് ഈടാക്കില്ല. റദ്ദാക്കിയ പരീക്ഷയുടെ ഫീസ് വിദ്യാർത്ഥികൾക്ക് എൻടിഎ തിരികെ നൽകും. പരീക്ഷയ്ക്കായി വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള നഗരങ്ങൾ തിരഞ്ഞെടുക്കാം. പരീക്ഷാ സമയത്തിൽ 15 മിനിറ്റ് അധികമായി അനുവദിച്ചിട്ടുണ്ട്.

 

ഈ മാസം മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി എൻടിഎയ്ക്ക് വിവരം ലഭിച്ചതിനെത്തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്. സോഷ്യൽ മീഡിയ വഴിയാണ് ചോദ്യപേപ്പർ പ്രചരിപ്പിച്ചത്. സംഭവത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ സർക്കാർ വിട്ടുവീഴ്ചയില്ലാതെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.