Home » Blog » Kerala » സതീശൻ മന്ത്രിസഭയിൽ ചെന്നിത്തലയുണ്ടാകുമോ? ഹൈക്കമാൻഡ് ഇടപെടൽ ഫലം കാണുന്നു; വകുപ്പ് വിഭജനത്തിൽ അന്തിമ തീരുമാനത്തിലേക്ക്
ramesh chennithala

അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ പരിഹരിക്കപ്പെടുന്നു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയിൽ അംഗമാകുമെന്ന് ഏകദേശം ഉറപ്പായി. രമേശ് ചെന്നിത്തലയെ കാണാനായി വി ഡി സതീശൻ വീട്ടിലെത്തിയിരുന്നു. രമേശ് ചെന്നിത്തലയുടെ വസതിയിലെത്തിയ വി ഡി സതീശൻ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. ചെന്നിത്തല തന്റെ നേതാവാണെന്നായിരുന്നു സതീശൻ്റെ പ്രതികരണം.

 

മന്ത്രിസ്ഥാനം പാർട്ടി തീരുമാനിക്കുമെന്നും താൻ യാതൊരുവിധ ഉപാധികളും മുന്നോട്ടുവെച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പാർട്ടിയുടെ അന്തിമ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നിത്തല മന്ത്രിയാകുമെന്ന കാര്യത്തിൽ ധാരണയായെങ്കിലും ഏത് വകുപ്പാണ് അദ്ദേഹത്തിന് നൽകുക എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണ്.