Home » Blog » Kerala » എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്കില്ല
4

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കി. വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാലിത് പിന്നീട് മാറ്റി.

മുഖ്യമന്ത്രി ചർച്ചകൾക്കിടെ വി.ഡി സതീശന്‍റെ ആലുവ ദേശത്തെ വീട്ടിലേക്കെത്തി എംഎൽഎമാർ. കളമശ്ശേരി എംഎൽഎ അബ്ദുൽ ഗഫൂറും കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസുമാണ് സതീശന്‍റെ വീട്ടിലെത്തിയത്.

നിലവിൽ സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാലിനായിരുന്നു മുൻതൂക്കം. വി.ഡി സതീശനോട് അനുഭാവ പൂർവ്വ സമീപനമാണ് പ്രിയങ്ക ഗാന്ധിക്ക്. മുൻ കെപിസിസി അധ്യക്ഷൻമാരായ എം.എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ, വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ, മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പിന്തുണ കെ .സി വേണു ഗോപാലിനാണ്.

വി.എം.സുധീരൻ , കെ.മുരളീധരൻ എന്നിവർ സതീശൻ അനുകൂല നിലപാടാണ് സ്വീകരിച്ചത് . തീരുമാനം വൈകിപ്പിച്ച നേതൃത്വത്തിന്റെ നടപടിയിൽ അതൃപ്തിയുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ എത്തിയിരുന്നില്ല. വേണു ഗോപാലിനെ പിന്തുണക്കുന്ന വർക്കിങ് പ്രസിഡന്റുമാരെക്കൂടി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതില്‍ സതീശന്‍ ക്യാമ്പിന് അതൃപ്തിയുണ്ട്.