Home » Blog » kerala Max » സോളിഡാരിറ്റി യൂത്ത് മീറ്റ് ജില്ലതല ഉദ്ഘാടനം
10
മലപ്പുറം :’പ്രവാചക ദൗത്യം നെഞ്ചേറ്റിയ യൗവനം’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മീറ്റുകളുടെ മലപ്പുറം ഈസ്റ്റ് ജില്ലാതല ഉദ്ഘാടനം കടുങ്ങൂത്തിൽ നടന്നു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് കെ.പി അജ്മൽ ഉദ്ഘാടനം നിർവഹിച്ചു.
സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് റാസി ഖിറാഅത്ത് നടത്തി. കടുങ്ങൂത്ത് യൂനിറ്റ് പ്രസിഡന്റ് നസീഫ് സി.എച്ച് സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ വൈസ് പ്രസിഡന്റ് അനീസുദ്ധീൻ സി.എച്ച് സമാപനം നിർവഹിച്ചു.