Home » Blog » kerala Max » വെൽഫെയർ പാർട്ടി വടക്കാങ്ങരയിൽ മഴക്കാല പൂർവ ശുചീകരണം നടത്തി
9
വടക്കാങ്ങര: മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ സംഘടിപ്പിച്ചു വരുന്ന മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി വടക്കാങ്ങര തടത്തിൽകുണ്ട് ടൗണും പരിസരവും ശുചീകരിച്ചു.
കോട്ടക്കൽ നിയോജക മണ്ഡലം എം എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ ശുചിത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി ശിവദാസൻ, പത്താം വാർഡ് അംഗം നാസർ കൊളക്കന്താറ്റിൽ, എട്ടാം വാർഡ് അംഗം സമീറ തങ്കയത്തിൽ എന്നിവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ ജാബിർ, സെക്രട്ടറി സി.കെ സുധീർ, റഷീദ് കൊന്നോല, കെ സുഹ്റ, ഷബീർ കറുമുക്കിൽ, കമാൽ പള്ളിയാലിൽ  എന്നിവർ നേതൃത്വം നൽകി.