Home » Blog » kerala Max » തമിഴ് മണ്ണിൽ വിജയക്കൊടി പാറിച്ച വിജയ്‍ക്ക് ക്രിക്കറ്റ് ലോകത്തുനിന്നും അഭിനന്ദനം; തമിഴക വെട്രി കഴകത്തെ പ്രശംസിച്ച് വരുൺ ചക്രവർത്തി
vijayfv

മിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) തകർപ്പൻ വിജയം നേടിയതിന് പിന്നാലെ ആശംസകളുമായി കെകെആർ താരം വരുൺ ചക്രവർത്തി രംഗത്തെത്തി. പരമ്പരാഗത ദ്രാവിഡ പാർട്ടികളെ അപ്രസക്തമാക്കി 108 സീറ്റുകൾ നേടിയാണ് ടിവികെ ചരിത്ര മുന്നേറ്റം നടത്തിയത്.

തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ വിജയ്‌ക്കൊപ്പം നിൽക്കുന്ന പഴയ ചിത്രം പങ്കുവെച്ചാണ് വരുൺ ചക്രവർത്തി തന്റെ സന്തോഷം അറിയിച്ചത്. “അണ്ണാ” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. താൻ വിജയ്‍യുടെയും രജനികാന്തിന്റെയും കടുത്ത ആരാധകനാണെന്ന് വരുൺ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിജയ് തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

രാഷ്ട്രീയത്തിൽ വിജയ് തരംഗമാകുമ്പോൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ വരുൺ ചക്രവർത്തിയും മികച്ച ഫോമിലാണ്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയത്തിൽ വരുൺ നിർണ്ണായക പങ്കുവഹിച്ചു. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ താരം ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്‌കാരവും സ്വന്തമാക്കി.

സീസണിന്റെ തുടക്കത്തിൽ മങ്ങിയ പ്രകടനം കാഴ്ചവെച്ച വരുൺ ഇപ്പോൾ ഗംഭീര തിരിച്ചുവരവാണ് നടത്തുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ വിക്കറ്റൊന്നും നേടാൻ കഴിയാതിരുന്ന താരം, പിന്നീട് കളിച്ച നാല് മത്സരങ്ങളിൽ നിന്നായി 10 വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു. കെകെആറിന്റെ ബൗളിംഗ് നിരയിലെ കരുത്തായി താരം വീണ്ടും മാറുകയാണ്.