സീഫുഡ് ഫെസ്റ്റ് ആരംഭിച്ച് തിരുവനന്തപുരം ലുലുമാൾ. കേരളത്തിലെ സമ്പന്നമായ കടൽ ഭക്ഷണ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയ്ക്ക് പരമ്പരാഗത കടൽ വിഭവങ്ങളുടെ രുചി പരിചയപ്പെടുത്തുന്നതിനുമാണ് സീഫുഡ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 31 വരെയായിരിക്കും ഫെസ്റ്റിവൽ നടക്കുക. വിവിധയിനം മീനുകളും പരമ്പരാഗതവും ആധുനികവുമായ മീൻ വിഭവങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും.
കേരളീയ പാചകരീതിയിലുള്ള തനത് മീൻ വിഭവങ്ങൾക്ക് പുറമേ കോണ്ടിനെന്റൽ, ചൈനീസ് ശൈലിയിലുള്ള രുചികരമായ സീഫുഡ് വിഭവങ്ങളും മേളയുടെ സവിശേഷതയാണ്. ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിൽ നിന്ന് രുചികരമായ മീൻ വിഭവങ്ങൾ വാങ്ങാവുന്നതാണ്. വ്യത്യസ്ത ഇനങ്ങളിലുളള അറുപതിലേറെ ഫ്രഷ് ഫിഷ്, മുപ്പതിലധികം ഉണക്ക മീനുകൾ, വ്യത്യസ്തങ്ങളായ മാരിനേറ്റഡ് ഫിഷുകൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്.
