2026 ഏപ്രിൽ 28-ലെ കണക്കുകൾ പ്രകാരം, പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത വ്യാപാരികളുടെ എണ്ണം 5 കോടി (50 ദശലക്ഷം) എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി ഫോൺപേ ഇന്ന് പ്രഖ്യാപിച്ചു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ഡിജിറ്റലാക്കുന്നതിൽ കമ്പനി വഹിക്കുന്ന നിർണ്ണായക പങ്കാണ് ഈ നേട്ടം അടിവരയിടുന്നത്. രാജ്യത്തെ 98 ശതമാനത്തിലധികം പോസ്റ്റൽ കോഡുകളിലും ഇന്ന് ഫോൺപേയ്ക്ക് സജീവമായ വ്യാപാരി ശൃംഖലയുണ്ട്. കേവലം പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിൽ നിന്ന് മാറി, ആധുനിക ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ബിസിനസ്സുകൾ വളർത്താൻ വ്യാപാരികൾക്ക് ആവശ്യമായ സമഗ്ര സേവനങ്ങൾ നൽകുന്ന ഒരു പ്ലാറ്റ്‌ഫോമായി ഫോൺപേ വികസിച്ചുവെന്നതിന്റെ തെളിവ് കൂടിയാണിത്.
ചെറുകിട ബിസിനസ്സുകൾക്ക് ഡിജിറ്റൽ സംവിധാനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വർഷങ്ങളായി തുടരുന്ന ശ്രമങ്ങളാണ് ഈ നാഴികക്കല്ലിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. QR കോഡുകൾ നൽകി തുടങ്ങിയ ഫോൺപേ, ഡിജിറ്റൽ പേയ്‌മെൻ്റുകൾ സ്വീകരിക്കുന്നതിലെ ഉയർന്ന ചിലവുകൾ ഒഴിവാക്കുന്നതിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫോൺപേ ബിസിനസ്സ് ആപ്പ് വഴി വ്യാപാരികൾക്ക് തങ്ങളുടെ പേയ്‌മെൻ്റുകളും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് കൂടുതൽ എളുപ്പമായി. കൂടാതെ ലോണുകൾ, സ്മാർട്ട്സ്പീക്കറുകൾ, POS ഉപകരണങ്ങൾ തുടങ്ങിയ മറ്റ് ബിസിനസ്സ് സേവനങ്ങൾ തിരഞ്ഞെടുക്കാനും ഇത് കാലക്രമേണ അവരെ സഹായിച്ചു. നേരിട്ടുള്ള വിപണന ശൃംഖലയുടെയും പങ്കാളികളായ ഏജൻ്റുമാരുടെയും സഹായത്തോടെ, പ്രാദേശിക ഭാഷകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പ്രവർത്തന ശൈലി ഭാരതത്തിൻ്റെ ഹൃദയഭാഗങ്ങളിലേക്ക് വരെ സേവനങ്ങൾ എത്തിക്കാൻ പ്ലാറ്റ്‌ഫോമിനെ പ്രാപ്തമാക്കി. ഈ തുടർച്ചയായ വ്യാപനം, ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളെയും പീടികകളെയും കറൻസി ഇടപാടുകളിൽ നിന്ന് മാറി ഔദ്യോഗിക ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകാൻ സഹായിച്ചു.
സ്മാർട്ട്സ്പീക്കറുകൾ, പോയിൻ്റ-ഓഫ്-സെയിൽ (POS) മെഷീനുകൾ, വായ്പകൾ എന്നിവയുൾപ്പെടെ വ്യാപാരികൾക്കായുള്ള വിപുലമായ സേവനങ്ങളാണ് മർച്ചന്റ് നെറ്റ്‌വർക്കിന്റെ വളർച്ചയ്ക്ക് കൂടുതൽ പിന്തുണ നൽകുന്നത്. ഇത്തരം സേവനങ്ങൾ ഡിജിറ്റൽ ഇടപാടുകളിലെ തടസ്സങ്ങൾ കുറയ്ക്കുകയും, വ്യാപാരികളുടെ ദൈനംദിന മൂലധന ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് അവരുടെ ബിസിനസ്സ് വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.
