Home » Blog » Kerala » നേമത്ത് ബിജെപി വീണ്ടും അക്കൗണ്ട് തുറന്നു; രാജീവ് ചന്ദ്രശേഖർ വിജയിച്ചു
18

തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ മണ്ഡലമാണ് നേമം. നേമത്ത് വീണ്ടും താമര വിരിഞ്ഞു. മന്ത്രി വി. ശിവൻകുട്ടിയെ അട്ടിമറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് വിജയിച്ചു. 4165 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖർ വിജയിച്ചത്. ഇതോടെ 2021-ൽ നഷ്ടപ്പെട്ട മണ്ഡലം ബി.ജെ.പി തിരിച്ചുപിടിച്ചു.

സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ വി. ശിവൻകുട്ടി, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, യുഡിഎഫിനായി കെ.എസ്. ശബരീനാഥൻ എന്നിവർ നേർക്കുനേർ വന്നതോടെ നേമം ഇത്തവണയും ‘സ്റ്റാർ മണ്ഡല’മായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ വാർഡുകളിൽ ബി.ജെ.പി നേടിയ 6000-ലേറെ വോട്ടുകളുടെ ലീഡാണ് രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം നൽകിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും അദ്ദേഹത്തിന് തുണയായി.

2016-ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി തുറന്ന അക്കൗണ്ട് 2021-ൽ ശിവൻകുട്ടി അടച്ചു. അന്ന് കുമ്മനം രാജശേഖരൻ തോറ്റിടത്ത് രാജീവ് ചന്ദ്രശേഖർ വീണ്ടും താമര വിരിയിച്ചു. യു.ഡി.എഫിനായി ശബരീനാഥൻ വോട്ട് വിഹിതം ഉയർത്തിയെങ്കിലും ബി.ജെ.പി വോട്ടുകളിലുണ്ടായ വർദ്ധനവ് മറികടക്കാൻ ശിവൻകുട്ടിക്ക് കഴിഞ്ഞില്ല.