നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി വൻ വിജയത്തിലേക്ക് കുതിക്കുമ്പോൾ, കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കഴിഞ്ഞ പത്തുവർഷക്കാലത്തെ എൽ.ഡി.എഫിന്റെ ദുഷിച്ച ഭരണത്തിനാണ് കേരളത്തിലെ വോട്ടർമാർ അന്ത്യം കുറിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“അഭൂതപൂർവ്വമായ വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോട് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു. കഴിഞ്ഞ പത്തുവർഷത്തെ ദുഷിച്ച ഭരണത്തിനാണ് ഇന്ന് അന്ത്യം കുറിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങൾ മധുരഭാഷയിൽ പ്രതികാരം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ജനങ്ങളെ സ്വാധീനിക്കാനുള്ള ഒരുപാട് പരിശ്രമങ്ങൾ പിണറായി സർക്കാർ നടത്തുകയുണ്ടായി. എന്നാൽ ആ പരിശ്രമം അവർക്ക് വിനാശകരമായി മാറുന്ന ചിത്രമാണ് ഈ തിരഞ്ഞെടുപ്പിൽ കണ്ടത്.”
