നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിൽ പടക്ക നിർമ്മാണത്തിനും വിൽപ്പനയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി. ക്രമസമാധാന പരിപാലനവും പൊതുജന സുരക്ഷയും മുൻനിർത്തി ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്. വോട്ടെണ്ണൽ ദിനമായ മെയ് 4-ന് പുറമെ, മെയ് 3, 5 തീയതികളിലും നിയന്ത്രണം ബാധകമായിരിക്കും.
വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്കിടയിൽ അപകടങ്ങൾ ഒഴിവാക്കാനും സമാധാന അന്തരീക്ഷം നിലനിർത്താനുമാണ് നടപടി. ബി.എൻ.എസ്.എസ് സെക്ഷൻ 163 പ്രകാരം ജില്ലയിലെ മുഴുവൻ പടക്ക നിർമ്മാണ-വിൽപ്പനശാലകളുടെ പ്രവർത്തനങ്ങൾക്കുമാണ് ഈ മൂന്ന് ദിവസങ്ങളിൽ വിലക്കുള്ളത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
