തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ച്ചകളിലും പുറത്തിറക്കുന്ന സുവർണ്ണ കേരളം (SK51) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്നുണ്ടാകില്ല. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം 3 മണി മുതൽ 4:15 വരെയുള്ള സമയങ്ങളിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ വിജയികളെ പ്രഖ്യാപിക്കുന്നത്.
തൊഴിലാളി ദിനമായ ഇന്ന് പൊതു അവധിയായതിനാലാണ് നറുക്കെടുപ്പ് മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തീയതിയുമായി ബന്ധപ്പെട്ട് അറിയിപ്പ് അധികൃതർ പിന്നീട് പുറത്തുവിടുന്നതാണ്.
