കൊല്ലം: കൊല്ലത്ത് കനത്ത ചൂടിൽ കന്നുകാലികൾ ചത്തൊടുങ്ങുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ കണ്ടെത്തലിൽ കഴിഞ്ഞ മാസം മാത്രം 13 കന്നുകാലികളാണ് ചത്തത്. ചൂട് മൂലം ജില്ലയിൽ കൂടുതൽ ചത്തത് പശുക്കളാണ്. ചൂട് ഇനിയും കൂടിയാൽ കൂടുതൽ കന്നുകാലികൾ ചത്തൊടുങ്ങാൻ സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു.
അതേസമയം, കനത്ത ചൂടിൽ രോഗബാധയേറ്റ് നിരവധി കന്നുകാലികൾ ചികിത്സയിലാണ്. കൂട്ടത്തോടെ പശുക്കൾ ചത്തൊടുങ്ങുന്നതിൽ കർഷകർ ആശങ്കയിലാണ്.
