Home » Blog » crime » എ ഐ ഡീപ്പ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിപ്പ്; സംഘത്തെ പിടികൂടി അഹമ്മദാബാദ് പോലീസ്
15

അഹമ്മദാബാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഡീപ്പ്‌ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘത്തെ പിടികൂടി അഹമ്മദാബാദ് പൊലീസ്. ഗൂഗിള്‍ ജെമിനിയുടെ എ.ഐ ടൂള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘമാണ് പിടിയിലായത്. ഡീപ്‌ഫേക്ക് വിഡിയോ ഉപയോഗിച്ച് ആധാര്‍ ബയോമെട്രിക്കിലേക്ക് കടന്നുകയറിയാണ് തട്ടിപ്പ് നടത്തിയത്. ഒടിപി അലര്‍ട്ടുകള്‍ മാറ്റിയായിരുന്നു തട്ടിപ്പ്.
അഹമ്മദാബാദിലെ വ്യവസായിയാണ് തട്ടിപ്പിനിരയായത്. തനിക്ക് ബാങ്കില്‍ നിന്നും ഒരു ഒടിപിയും വരുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ട വ്യവസായി തട്ടിപ്പ് സംശയിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് അന്വേഷണത്തില്‍ ഇയാളുടെ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട മൊബൈല്‍ നമ്പര്‍ മാറ്റിയെന്നും ബയോമെട്രിക് ഡാറ്റയില്‍ കൃത്രിമം നടത്തിയാണ് ഇത് ചെയ്തതെന്നും കണ്ടെത്തി. ഇയാളുടെ പേരില്‍ പുതിയ അക്കൗണ്ട് ഓപ്പണ്‍ ചെയ്തതായി കണ്ടെത്തിയ പൊലീസ് 25,000 രൂപ വായ്പയെടുത്തതായും മനസിലാക്കി. ഡിജിലോക്കറില്‍ നിന്നും വ്യവസായിയുടെ വിലപ്പെട്ട രേഖകളും സംഘം കവര്‍ന്നിരുന്നു. കേസില്‍ ഗൂഗ്ള്‍ ജെമിനി ഉപയോഗിച്ച് പരാതിക്കാരന്റെ ഡീപ്‌ഫേക്ക് വിഡിയോ നിര്‍മിക്കുകയാണ് പ്രതികള്‍ ചെയ്തതെന്നും ഇതുപയോഗിച്ച് ആധാറുമായി ബന്ധപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പര്‍ മാറ്റി പ്രതികളിലൊരാളുടെ നമ്പര്‍ നല്‍കി.

തുടര്‍ന്ന് ഇ-കെ.വൈ.സി ഡാറ്റ ഉപയോഗിച്ച് ജിയോ പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങി 25,000 രൂപ വായ്പയെടുക്കുകയും ചെയ്തു.പ്രതികളിലൊരാള്‍ കോമണ്‍ സര്‍വീസ് സെന്ററിലാണ് ജോലി ചെയ്തിരുന്നതെന്നും ഇയാളാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് അറിയിച്ചു. അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ബാങ്കുതട്ടിപ്പുകള്‍ നടത്താന്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന ധനമന്ത്രി നിര്‍മലസീതാരാമന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് സമാനമായൊരു തട്ടിപ്പ് അഹമ്മദാബാദില്‍ പിടികൂടിയത്‌