Your Image Description Your Image Description

ഐപിഎൽ 2025 സീസണിലെ രാജസ്ഥാൻ റോയൽസ് താരം യശസ്വി ജയ്സ്വാളിന്റെ പ്രകടനത്തിൽ വിമർശനവുമായി മുന്‍ പാക് താരവും കമന്ററേറ്ററുമായ ബാസിത് അലി. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഈ സീസണില്‍ ജയ്സ്വാള്‍ വട്ടപൂജ്യമാണെന്ന് ബാസിത് അലി പറഞ്ഞു.

‘ജയ്‌സ്വാളിന്റെ ശ്രദ്ധ ഇപ്പോൾ ക്രിക്കറ്റിലല്ല, പ്രതിഭ ധാരാളമുണ്ടായിട്ടും അതിനെ വേണ്ടവിധം ഉപയോഗിക്കാൻ താരത്തിന് കഴിയുന്നില്ല. കഴിഞ്ഞ സീസണെ അപേക്ഷിച്ച് ഈ സീസണില്‍ ജയ്സ്വാള്‍ വട്ടപൂജ്യമാണ്. ജയ്‌സ്വാൾ ക്രിക്കറ്റിനോടുള്ള സമീപനം മാറ്റണമെന്നും അല്ലെങ്കിൽ മറ്റൊരു പൃഥ്വി ഷാ ആയി അദ്ദേഹം മാറും’,ബാസിത് അലി പറഞ്ഞു.

അതേസമയം ജയ്‌സ്വാൾ മാഡി ഹാമിൽട്ടൺ എന്ന ബ്രിട്ടീഷ് യുവതിയുമായി ഡേറ്റിങ്ങിലാണ് എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബൗണ്ടറികളുമായി തുടങ്ങുമെങ്കിലും ജയ്‌സ്വാളിന് വലിയ ഇന്നിങ്‌സ് കളിക്കാൻ ഇത്തവണ കഴിഞ്ഞിട്ടിട്ടില്ല. ഒരു അർധ സെഞ്ച്വറി അടക്കം 5 മത്സരങ്ങളിൽ നിന്ന് 107 റൺസാണ് നേടിയിട്ടുള്ളത്.

കഴിഞ്ഞ സീസണിൽ താരം 435 റൺസ് നേടിയിരുന്നു. ആകെ 57 മത്സരങ്ങളിൽ നിന്ന് 1708 റൺസ് നേടിയ താരമാണ് ജയ്‌സ്വാൾ. 10 അർധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. ഒരു കാലത്ത് ഇന്ത്യയുടെ ഭാവി ഇതിഹാസമെന്നും സച്ചിന് പിൻഗാമിയെന്നും വാഴ്ത്തപ്പെട്ടവനായിരുന്നു പൃഥ്വി ഷാ. പിന്നീട് ഐപിഎൽ പതിനെട്ടാം സീസണിൽ ഒരു ടീമും വിളിച്ചെടുക്കാനില്ലാത്ത അവസ്ഥയിലേക്ക് പൃഥ്വി ഷാ മാറി. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതെന്നാണ് പല മുൻ താരങ്ങളും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *