Your Image Description Your Image Description

ല്‍ഹി : കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. ബലാത്സംഗ-കൊലപാതകത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതിനാണ് വിമർശനം.

ഒമ്പത് വയസുകാരിയുടെ വിവരങ്ങളടങ്ങിയ ‘എക്‌സ്’ പോസ്റ്റ് ഇന്ത്യയില്‍ ലഭ്യമല്ലെങ്കിലും രാജ്യത്തിന് പുറത്ത് ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി. പോസ്റ്റ് എത്രയും വേഗം നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ 2021 ഓഗസ്റ്റ് 1 ന്, സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച 9 വയസുകാരി മാതാപിതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം രാഹുല്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. മകളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാപിതാക്കള്‍ അന്ന് ആരോപിച്ചിരുന്നത്. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഓള്‍ഡ് നംഗല്‍ ഗ്രാമത്തിലെ ഒരു ശ്മശാനത്തിലെ പൂജാരിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പിന്നീട് കണ്ടെത്തി.

അതേസമയം ബലാത്സംഗ-കൊലപാതകമെന്ന് കണ്ടെത്തിയിട്ടും രാഹുല്‍ തന്റെ പോസ്റ്റ് പിന്‍വലിച്ചില്ല. തുടര്‍ന്ന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കുറച്ചുകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ പിന്നീട് ഇത് വീണ്ടും പുനഃസ്ഥാപിച്ചു. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കാന്‍ ട്വിറ്ററിനും, സിറ്റി പൊലീസിനും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2021-ല്‍ ഒരു സാമൂഹിക പ്രവര്‍ത്തകനാണ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *