ഇടുക്കി: വെള്ളത്തൂവലിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു ആണ് മരിച്ചത്. നടന്നു പോവുകയായിരുന്ന സാബുവിനെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ ഇടിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
