ആലപ്പുഴ: ഏപ്രിൽ 14, 2026: വളർത്തുമൃഗങ്ങൾക്കും അവയെ സ്നേഹിക്കുന്നവർക്കുമായി ‘ പോഫെക്റ്റ് ഡേ ഔട്ട്’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ച് സന്താരി പേൾ ബീച്ച് റിസോർട്ട്, മാരാരിക്കുളം. നാഷണൽ പെറ്റ് ഡേയുടെ ഭാഗമായി ‘പോസം സൺഡേയ്സുമായി’ സഹകരിച്ച് നടത്തിയ പരിപാടിയിൽ നിരവധി പെറ്റ് ഉടമകളും കുടുംബങ്ങളും പങ്കെടുത്തു.
വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ആർട്ട് വർക്ക്‌ഷോപ്പും പെറ്റ് പരിചരണം, ഉത്തരവാദിത്തമുള്ള ഉടമസ്ഥത തുടങ്ങിയവയെക്കുറിച്ചുള്ള അവബോധ സെഷനുകളും ഇതിൽ ഉൾപ്പെട്ടു. കൂടാതെ, പങ്കെടുത്തവർക്കായി ലക്കി ഡ്രോയും സംഘടിപ്പിച്ചു. സന്ധ്യാസമയത്ത് കടൽത്തീരത്ത് പെറ്റുകളോടൊപ്പം സമയം ചെലവഴിക്കാനും പങ്കെടുത്തവർക്ക് അവസരം ലഭിച്ചു.
“പെറ്റ് കമ്മ്യൂണിറ്റിക്ക് ഒത്തുചേരാനും നമ്മുടെ ജീവിതത്തിൽ വളർത്തുമൃഗങ്ങൾ നൽകുന്ന സന്തോഷം ആഘോഷിക്കാനുമായി ഒരു വേദി ഒരുക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം,” സന്താരി റിസോർട്ട്സിന്റെ ചീഫ് എക്സ്പീരിയൻസ് ഓഫീസർ അരവിന്ദ് ഗംഗാധരൻ പറഞ്ഞു.
കൂടാതെ, ഏപ്രിൽ 30 വരെ മാരാരിക്കുളത്തെ സന്താരി പേൾ ബീച്ച് റിസോർട്ടിലും, തേക്കടിയിലെ കാർഡമം കൗണ്ടി ബൈ സന്താരിയിലും ‘വൂഫ്കേഷൻസ്@സന്താരി’ (Woofcations@Xandari) എന്ന പേരിൽ പ്രത്യേക പെറ്റ്-ഫ്രണ്ട്ലി ഗെറ്റ്എവേ ഓഫറുകൾ ലഭ്യമാണ്. For reservations: +91 484 434 4666 or reservations@xandari.com
