കൊച്ചി : കഴിഞ്ഞ ഏതാനും ദിവസങ്ങളായി സഭയെയും സഭയുടെ മെത്രാന്മാരെയും സഭയുടെ സ്ഥാപനമായ ദീപിക ദിനപത്രത്തെയും മാറിമാറി മ്ലേച്ഛമായ ഭാഷയിൽ ആക്ഷേപിക്കുകയും വിമർശിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ സീറോ മലബാർ സഭയുടെ ആസ്ഥാനത്ത് വിളിച്ചിരുത്തി ചായ സൽക്കാരം നൽകിയത് ഏറ്റവും മ്ലേച്ഛമായ രീതിയാണ് സീറോ മലബാർ സഭ നേതൃത്വം ചെയ്തത്. 55 ലക്ഷത്തിൽ പരം സീറോ മലബാർ സഭ വിശ്വാസികളെ അതുപോലെ കേരളത്തിലെ ലക്ഷക്കണക്കിന് ക്രൈസ്തവ വിശ്വാസികളെയും അപമാനിക്കുന്ന രീതിയാണ് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കൈകൊണ്ടത് എന്ന് വേൾഡ് മലയാളി ക്രിസ്ത്യൻ കൗൺസിൽ നാഷണൽ പ്രസിഡന്റ് ഡോ.ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ മണിക്കൂറുകൾക്കകം സഭയെയും സഭയുടെ മെത്രാന്മാരെയും സഭയുടെ സ്ഥാപനമായ ദീപിക ദിനപത്രത്തെയും വളരെ മ്ലേച്ഛമായ രീതിയിൽ ആക്ഷേപിക്കുകയും അപമാനിക്കുകയും അതുവഴി സോഷ്യൽ മീഡിയകളിൽ കൂടെ മാധ്യമങ്ങൾ കൂടെയും സഭയെയും മെത്രാന്മാരെയും സഭയുടെ ദീപിക ദിനപത്രത്തിൽ സഭക്കെതിരെ വിരോധമുള്ള ആയിരകണക്കിന് അക്രൈസ്തവരെ മുഴുവൻ കൂട്ടി ഒരു ക്യാമ്പയിൻ തന്നെ നടത്തി ഏറ്റവും വലിയ അപമാനം ഉണ്ടാക്കിയ ഒരു വ്യക്തിക്ക് സഭയുടെ ആസ്ഥാനത്ത് കടന്നു കയറി വന്ന് സ്വീകരണം കൊടുത്ത സഭയുടെ മേൽ അധ്യക്ഷൻ വിശ്വാസികളോടും രൂപതകളോടും ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റുന്ന കാര്യമല്ല. സഭയുടെ ആസ്ഥാനം കവല ചട്ടമ്പികൾക്ക് കടന്നുവന്ന് മാധ്യമങ്ങളെ കൂട്ടി സഭയുടെ ആസ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ സഭയെയും സഭയുടെ സ്ഥാപനമായ ദീപിക ദിനപത്രത്തെയും വീണ്ടും അപമാനിക്കുകയും ചെയ്ത അതിന് അവസരം ഒരുക്കിക്കൊടുത്ത നേതൃത്വം ഒരിക്കലും മാപ്പ് അർഹിക്കുന്നതല്ല.
സീറോ മലബാർ സഭയുടെ പാരമ്പര്യം സഭ ഒരു രാഷ്ട്രീയപാർട്ടിയുടെയും അടിമയല്ല. എന്നാൽ സഭയെ ഇത്രയധികം ആക്ഷേപിച്ച ഒരു വ്യക്തിക്ക് എന്ത് അധികാരത്തിലാണ് സഭ നേതൃത്വവുമായി ചർച്ച നടത്തുവാൻ ഇന്ന് സഭാആസ്ഥാനത്തേക്ക് കടന്നുവന്നത്. അതിന് എന്തിനാണ് സഭാ നേതൃത്വം അനുവാദം നൽകിയത്. ഇതിനെതിരെ ലക്ഷോപലക്ഷാ വിശ്വാസികൾ കഴിഞ്ഞ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ കൂടി അവരുടെ വേദനകൾ പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. ഈ നടപടി ചെയ്ത സഭാ നേതൃത്വം വിശ്വാസികളോട് മുഴുവൻ ചെയ്തത് മാപ്പ് അർഹിക്കാത്ത തെറ്റ് തന്നെയാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടി ജയിക്കില്ല എന്ന് കണ്ടപ്പോൾ മണിക്കൂറുകൾക്കകം സഭയേയും സഭയുടെ മെത്രാന്മാരെയും സഭയുടെ സ്ഥാപനമായ ദീപിക ദിനപത്രത്തെയും പരസ്യമായി മ്ലേച്ഛമായ ഭാഷയിൽ ആക്ഷേപിച്ച ഈ വ്യക്തിക്ക് എന്തിന്റെ അടിസ്ഥാനത്തിലാണ് സഭയുടെ ആസ്ഥാനത്ത് ഇങ്ങനെ ഒരു ചായ സൽക്കാരം നൽകിയത്. കേരളത്തിലെ ക്രൈസ്തവ സഭ നേരിട്ട ഏറ്റവും മ്ലേച്ഛമായ ആക്ഷേപവും അപമാനവും ആണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹവും ഇദ്ദേഹത്തിന്റെ പിതാവും നടത്തിയത്. ആ മ്ലേച്ഛതയുടെ പരിണിതഫലം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സഭക്കെതിരെ ഇയ്യാൾ ആളുകളെ കൂട്ടി സഭയെയും സഭയുടെ പിതാക്കന്മാരെയും പരസ്യമായിട്ട് സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയാണ് ഇവർ ചെയ്തത്. ഈ രണ്ടു വ്യക്തികളും ചെയ്തത് ഒരിക്കലും മാപ്പ് അർഹിക്കാത്ത തെറ്റ് തന്നെയാണ്. ക്രിസ്തുവിന്റെ ശരീരമായ സഭയെയാണ് അവർ ആക്ഷേപിച്ചത്. ആ സഭയുടെ മക്കളെയാണ് അല്ലങ്കിൽ വിശ്വാസികളായ മക്കളെയാണ് അവർ വേദനിപ്പിച്ചത്. ഇങ്ങനെയുള്ള ആളുകളെ സഭയുടെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചായ സൽക്കാരം നടത്തുന്നത് സീറോ മലബാർ സഭയ്ക്ക് തന്നെ അപമാനകരമാണ്. ഇതിനെതിരെ സഭാ മക്കൾ വരും ദിവസങ്ങളിൽ തീർച്ചയായും പ്രതികരിക്കുക തന്നെ ചെയ്യും.
ക്രിസ്തുവിന്റെ തിരു ശരീരമായ സഭയെ ആക്ഷേപിക്കാൻ ഈ ലോകത്ത് ആർക്കും അധികാരമില്ല. എല്ലാവർക്കും കേറി ചെണ്ട കൊട്ടുവാനുള്ള ഒരു ചെണ്ട അല്ല തിരുസഭ. 2000 വർഷം പഴക്കമുള്ള വിശ്വാസികളുടെ കൂട്ടമായ ഈ തിരുസഭയെ വെറും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ അപമാനിച്ച ഈ വ്യക്തികൾ ഒരിക്കലും സഭയ്ക്ക് നന്മകൾ ചെയ്യുന്ന വ്യക്തികൾ അല്ല. മറിച്ച് സഭയെ മുൻനിർത്തി രാഷ്ട്രീയം കളിക്കുകയാണ് അവർ ചെയ്യുന്നത്. സഭാ നേതൃത്വത്തെയും പിതാക്കന്മാരെയും വിശ്വാസികളെയും വഞ്ചിക്കുവാണ് ഇവർ ചെയ്യുന്നത്. ഇങ്ങനെയുള്ള ആട്ടും തോൽണിഞ്ഞ ചെന്നായ്ക്കളെ സഭാ നേതൃത്വം മെത്രാന്മാരും തിരിച്ചറിയണം എന്നാണ് പറയാനുള്ളത്. സഭയുടെ ആസ്ഥാനത്തേക്ക് മാധ്യമങ്ങളെ എല്ലാം വിളിച്ചു കൂട്ടിക്കൊണ്ടുവന്നു വരികയും ആ സഭയുടെ ആസ്ഥാനത്തിന്റെ മുൻപിൽ നിന്നുകൊണ്ട് തന്നെ സഭാ പിതാക്കന്മാരെയും സഭയുടെ പത്രമായ ദീപികയെയും വീണ്ടും വീണ്ടും ആക്ഷേപിച്ച ഈ വ്യക്തിക്ക് നൽകിയ ചായ സൽക്കാരം വളരെ മ്ലേച്ഛമായ പദ്ധതി ആയിപ്പോയി. ഇനിയെങ്കിലും സഭ നേതൃത്വം ഇങ്ങനെയുള്ള കാപാലികരെ സഭയുടെ ആസ്ഥാനത്ത് വിളിച്ചുവരുത്തി ചായ സൽക്കാരം നൽകാതിരിക്കുക. അതോ സീറോ മലബാർ സഭ നേതൃത്വം ഈ വ്യക്തികളെ പേടിച്ചിട്ടാണോ സഭയുടെ ആസ്ഥാനത്ത് ചായ സൽക്കാരം കൊടുത്തത് എന്നുകൂടി സഭയുടെ നേതൃത്വം ലക്ഷക്കണക്കിന് വിശ്വാസികളോട് വ്യക്തമാക്കണം എന്ന് വേൾഡ് മലയാളി ക്രിസ്ത്യൻ കൗൺസിൽ നാഷണൽ പ്രസിഡന്റ് ഡോ.ലക്സൺ ഫ്രാൻസിസ് കല്ലുമാടിക്കൽ പറഞ്ഞു.
