Home » Blog » kerala Max » സമ്മർ റെഡിനസ് സർവീസ് ക്യാമ്പ് ആരംഭിച്ച് കിയ ഇന്ത്യ
Kia Summer Readiness Camp

ന്യൂഡൽഹി, ഏപ്രിൽ 9, 2026: ഉപഭോക്തൃ സേവനാനുഭവം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കിയ ഇന്ത്യ രാജ്യവ്യാപകമായി ‘സമ്മർ റെഡിനസ് സർവീസ് ക്യാമ്പ്’ ആരംഭിച്ചു. ഏപ്രിൽ 6 മുതൽ മേയ് 12 വരെ നടക്കുന്ന ഈ ക്യാമ്പ് രാജ്യത്തുടനീളമുള്ള 497 അംഗീകൃത കിയ സർവീസ് സെന്ററുകളിൽ സംഘടിപ്പിക്കും. വേനൽക്കാലത്ത് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനായി വാഹനങ്ങളുടെ സമഗ്ര പരിശോധനയും സേവനങ്ങളും നൽകുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ഈ ക്യാമ്പിന്റെ ഭാഗമായി 20-പോയിന്റ് വാഹന പരിശോധനയും എയർ കണ്ടീഷനിംഗ് പ്രവർത്തനക്ഷമതയുടെ വിലയിരുത്തലും സൗജന്യമായി നടത്തും. കൂടാതെ എസി കെയർ സർവീസുകൾക്ക് 20 ശതമാനം വരെ ഇളവ്, തിരഞ്ഞെടുത്ത ജെന്യുയിൻ ആക്‌സസറികളിൽ കുറഞ്ഞത് 5 ശതമാനം ഇളവ്, റോഡ്‌സൈഡ് അസിസ്റ്റൻസ് പദ്ധതികൾക്ക് 10 ശതമാനം ഇളവ് എന്നിവയും ലഭ്യമാണ്. വാഹനങ്ങൾക്ക് സൗജന്യ ടോപ്പ് വാഷ്, ഗുണനിലവാര പരിശോധനകൾ തുടങ്ങിയ സേവനങ്ങളും ക്യാമ്പിന്റെ ഭാഗമാണ്.