ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച് തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പരാതിയുള്ള നിക്ഷേപകരില്‍ നിന്ന് ക്ലെയിം അപേക്ഷ സ്വീകരിക്കുന്നു. നിക്ഷേപകര്‍ നിര്‍ദ്ദിഷ്ട ഫോമില്‍ തങ്ങളുടെ ക്ലെയിം അപേക്ഷകളും അനുബന്ധ രേഖകളും സഹിതം നോഡല്‍ ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) മുമ്പാകെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട ഫോം തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ https://thrissur.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.
