Home » Blog » Auto » എല്ലാ വേരിയന്‍റുകളിലും പ്രൊജക്ടര്‍ ഹെഡ് ലാമ്പുമായി രാജ്യത്തെ ഏറ്റവും കരുത്തുറ്റ 160 സിസി മോട്ടോര്‍സൈക്കിള്‍ പുത്തന്‍ 2026 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി അവതരിപ്പിച്ചു
3
  • നിലവിലുള്ള ടിഎഫ്ടി വേരിയന്‍റിന് പുറമെ മറ്റ് രണ്ട് വേരിയന്‍റുകളില്‍ കൂടി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഓള്‍-എല്‍ഇഡി ലൈറ്റിങ്, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വിയുടെ പുതിയ 2026 ശ്രേണി അവതരിപ്പിക്കുന്നു.
  • അത്യാധുനിക സാങ്കേതികവിദ്യ, പെര്‍ഫോമന്‍സിന് മുന്‍ഗണന നല്‍കുന്ന എഞ്ചിനീയറിങ്, സവിശേഷമായ ഡിസൈന്‍ എന്നിവയിലൂടെ ഈ പുതിയ ഫീച്ചറുകള്‍ യാത്രക്കാരുടെ സുരക്ഷ, രാത്രികാലത്തെ കാഴ്ചാ സൗകര്യം, വാഹനത്തിന്മേലുള്ള നിയന്ത്രണം എന്നിവ വര്‍ധിപ്പിക്കുന്നു.
  • പുത്തന്‍ 2026 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി ശ്രേണി ഇപ്പോള്‍ രാജ്യത്തുടനീളമുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭ്യമാണ്. ഡല്‍ഹി എക്സ്ഷോറൂം വില 1,25,440 രൂപ മുതല്‍
  •  ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ സീരീസിന്‍റെ ഡല്‍ഹി എക്സ്ഷോറൂം പ്രാരംഭവില 1,12,190 രൂപ മുതല്‍

കൊച്ചി: 160 സിസി വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളായ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി ഈ സെഗ്മെന്‍റില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഇരുചക്ര-മുച്ചക്ര വാഹന മേഖലയിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) നിലവിലുള്ള ടോപ്പ് വേരിയന്‍റിനൊപ്പം രണ്ട് പുതിയ വേരിയന്‍റുകള്‍ കൂടി അവതരിപ്പിച്ചു. പ്രീമിയം പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വിയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കുന്ന നീക്കമാണ്. ഈ അപ്ഡേറ്റോടെ പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, ഓള്‍-എല്‍ഇഡി ലൈറ്റിങ്, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് എന്നീ ഫീച്ചറുകള്‍ ഇനി മുതല്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി നിരയുടെ എല്ലാ പതിപ്പുകളിലും ലഭ്യമാകും.

റേസിംഗ് ട്രാക്കുകളിലെ ആവേശം സാധാരണക്കാര്‍ക്കും ലഭ്യമാക്കുക  എന്ന ലക്ഷ്യത്തോടെ ടിവിഎസ് അപ്പാച്ചെ രണ്ട് പതിറ്റാണ്ടുകളായി ലോകോത്തര നിലവാരത്തിലുള്ള പെര്‍ഫോമന്‍സ് ബൈക്കുകള്‍ വിപണിയിലെത്തിക്കുന്നതിലൂടെ റേസിംഗ് സംസ്കാരം ഹൃദയത്തിലേറ്റുന്ന ആവേശഭരിതരായ റൈഡേഴ്സിന്‍റെ ഒരു വലിയ ആഗോള കൂട്ടായ്മയെ വാര്‍ത്തെടുക്കാന്‍ സാധിച്ചു. ടിവിഎസ് റേസിംഗിന്‍റെ പ്രശസ്തമായ ‘ട്രാക്ക് ടു റോഡ്’ എന്ന തത്വത്തിലാണ് അപ്പാച്ചെ മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാണം. റേസിംഗ് ട്രാക്കുകളില്‍ മാത്രം കണ്ടിരുന്ന മെയ്വഴക്കവും, കൃത്യതയും ഉയര്‍ന്ന പ്രകടനക്ഷമതയും സാധാരണക്കാരുടെ ദൈനംദിന റൈഡിങിലേക്കും കൊണ്ടുവരുന്നു.

മികച്ച പെര്‍ഫോമന്‍സിനും നൂതന സാങ്കേതികവിദ്യയ്ക്കും പേരുകേട്ട ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വിയുടെ ഏറ്റവും പുതിയ പതിപ്പുകള്‍ വിപണിയിലെത്തി. ബൈക്കിന്‍റെ തനതായ റേസിംഗ് പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ, സുരക്ഷയ്ക്കും രാത്രികാല യാത്രകളിലെ വ്യക്തതയ്ക്കും മുന്‍ഗണന നല്‍കുന്ന മാറ്റങ്ങളാണ് പുതിയ മോഡലുകളില്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സെഗ്മെന്‍റില്‍ തന്നെ ആദ്യമായി ക്ലാസ്-ഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിവ പുതിയ വകഭേദങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ എല്‍ഇഡി ടേണ്‍ സിഗ്നലുകള്‍ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗ് സംവിധാനവും ഇതിലുണ്ട്.അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്: ഗിയറുകള്‍ വേഗത്തില്‍ കുറയ്ക്കുമ്പോഴുണ്ടാകുന്ന ആഘാതം ഒഴിവാക്കാനും യാത്ര കൂടുതല്‍ സുഗമമാക്കാനും സഹായിക്കുന്ന അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് ഫീച്ചര്‍ ഇനി പുതിയ വേരിയന്‍റുകളിലും ലഭ്യമാകും. രാത്രികാല യാത്രകളിലെ മികച്ച കാഴ്ചാപരിധിയും റോഡിലെ കൃത്യമായ നിയന്ത്രണവുമാണ് പുതിയ അപ്പാച്ചെയുടെ പ്രധാന ആകര്‍ഷണം. ടിഎഫ്ടി ഡിസ്പ്ലേ, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നീ അത്യാധുനിക സംവിധാനങ്ങള്‍ പുതിയ മോഡലുകളിലും ബ്രാന്‍ഡ് ഉറപ്പാക്കുന്നുണ്ട്.

അറുപതിലധികം രാജ്യങ്ങളിലായി 6.5 ദശലക്ഷത്തിലധികം റൈഡര്‍മാരുടെ വിശ്വാസം നേടിയെടുത്തുകൊണ്ട് 20 വര്‍ഷത്തിലേറെയായി ടിവിഎസ് അപ്പാച്ചെ ഇന്ത്യക്കകത്തും പുറത്തും പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളിങിന് പുതിയ നിര്‍വചനം നല്‍കുകയാണെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പ്രീമിയം ബിസിനസ് ഹെഡ് വിമല്‍ സംബ്ലി പറഞ്ഞു.

റേസിങ് എഞ്ചിനീയറിംഗിലും ഈ വിഭാഗത്തിലെ മുന്‍നിര സാങ്കേതികവിദ്യയിലും അധിഷ്ഠിതമായ പുത്തന്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി 160 സിസി പെര്‍ഫോമന്‍സ് വിഭാഗത്തില്‍ തുടര്‍ന്നും പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയാണ്. മികച്ചതും ആവേശകരവുമായ ഒരു റൈഡിങ് അനുഭവം നല്‍കുന്നതിനോടൊപ്പം ഈ പുതിയ അപ്ഗ്രേഡിലൂടെ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി ശ്രേണിയിലുടനീളം റൈഡര്‍മാരുടെ സുരക്ഷ, രാത്രികാലത്തെ മികച്ച കാഴ്ച, റോഡിലെ നിയന്ത്രണം എന്നിവ ഗണ്യമായി വര്‍ധിപ്പിക്കുകയാണ്. പെര്‍ഫോമന്‍സിന് മുന്‍ഗണന നല്‍കുന്ന ഇന്നത്തെ കാലത്തെ റൈഡര്‍മാരുടെ മാറിക്കൊണ്ടിരിക്കുന്ന താല്‍പ്പര്യങ്ങളും പ്രതീക്ഷകളും കൃത്യമായി മനസ്സിലാക്കിയാണ് ഓരോ നവീകരണവും കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. ബൈക്കിന്‍റെ പ്രായോഗികതയിലോ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന രീതിയിലോ  യാതൊരുവിധ വിട്ടുവീഴ്ചകളും വരുത്തിയിട്ടില്ല എന്നത് ഈ പുതിയ മാറ്റങ്ങളുടെ പ്രത്യേകതയാണ്. ടിവിഎസ് അപ്പാച്ചെയുടെ റേസിങ് പാരമ്പര്യത്തില്‍ വേരൂന്നിയ മികച്ച പ്രകടനം, ആധുനിക ഫീച്ചറുകള്‍, സവിശേഷമായ ഡിസൈന്‍ എന്നിവ ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ 160 സിസി മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്യാനുള്ള തങ്ങളുടെ പ്രതിബദ്ധത ഈ അവതരണം വീണ്ടും ഉറപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സെഗ്മെന്‍റിലെ തന്നെ മികച്ച 17.55 പിഎസ് കരുത്താണ് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി  നല്‍കുന്നത്.   സെഗ്മെന്‍റില്‍ ആദ്യമായി അവതരിപ്പിച്ച സ്പോര്‍ട്ട്, അര്‍ബന്‍, റെയിന്‍ എന്നീ മൂന്ന് റൈഡ് മോഡുകള്‍ ഇതില്‍ ലഭ്യമാണ്. ഓരോ റോഡ് സാഹചര്യങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍ ബൈക്കിന്‍റെ പ്രകടനം മാറ്റാന്‍ ഇത് സഹായിക്കുന്നു. ടിവിഎസ് സ്മാര്‍ട്ട് കണക്ട് സാങ്കേതികവിദ്യയിലൂടെ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ അലേര്‍ട്ടുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കും.  കൃത്യമായ ഹാന്‍ഡ്ലിംഗിനായി ഹൈഡ്രോഫോംഡ് ഹാന്‍ഡില്‍ ബാറുകളും, റോഡില്‍ മികച്ച ഗ്രിപ്പും സ്ഥിരതയും നല്‍കുന്നതിനായി റേഡിയല്‍ ടയറുകളും ബൈക്കില്‍ സജ്ജീകരിച്ചിരിക്കുന്നു. ബൈക്കിന്‍റെ എന്‍ജിന്‍ സ്പെസിഫിക്കേഷനുകളിലോ മറ്റു മെക്കാനിക്കല്‍ സംവിധാനങ്ങളിലോ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല; പകരം നിലവിലുള്ള മികച്ച പെര്‍ഫോമന്‍സ് പാക്കേജിനെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്.

പുത്തന്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി ശ്രേണി ഇപ്പോള്‍ ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. 1,25,440 രൂപയാണ് ഡല്‍ഹി എക്സഷോറൂം പ്രാരംഭവില.