സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും വൻ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് നിലവിലെ വില 91,720 രൂപയായി. ഒരു ഗ്രാം സ്വർണം വാങ്ങുന്നതിന് ഉപഭോക്താക്കൾ 11,465 രൂപ നൽകേണ്ടിവരും.
തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ ഇടിവ് ഉണ്ടാകുന്നത്. ഇന്നലെ രണ്ടു തവണയായി വിലയിൽ കുറവുണ്ടായിരുന്നു. ഇന്നലെ രാവിലെ 93,280 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്, ഉച്ചക്ക് ശേഷം 92,320 രൂപയായി കുറയുകയായിരുന്നു.
ഈ ആഴ്ചയുടെ തുടക്കത്തിൽ സ്വർണവില അതിവേഗം വർധിക്കുകയും അധികം വൈകാതെ ഒരു ലക്ഷം കടക്കുമെന്ന സൂചനകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില കുറയുന്ന പ്രവണത ദൃശ്യമായത് സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
