മഞ്ഞപ്ര: ക്രൈസ്തവർ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുന്ന ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പരിശീലനങ്ങളും വിവിധ പരീക്ഷകളുമൊക്കെ നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹർവും അപലപനീയവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് (എകെ സിസി) അഭിപ്രായപ്പെട്ടു.
ക്രൈസ്തവ വിശ്വാസികൾ പരിശുദ്ധമായി ആചരിക്കുന്ന വിശുദ്ധവാരആഴ്ചയിൽ പ്രവേശന പരീക്ഷ നടത്തുന്നതും തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശീലനങ്ങൾ നടത്തുന്നതും ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയുമാണ് . ഇത് മൂലം അവരുടെ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് കുറച്ച് നാളുകളായി ഇവിടെ
കണ്ട് വരുന്നത്. വിശുദ്ധവാരത്തെ നിന്ദിക്കരുത്. ഇത്തരം നീക്കങ്ങൾ ചില പുണ്യദിനങ്ങൾക്ക് മാത്രമെ ബാധകമാക്കുന്നുള്ളൂ ഇത് ഒരിക്കലും നീതിക്കരിക്കാനവില്ല കത്തോലിക്ക കോൺഗ്രസ് മഞ്ഞപ്ര ഫൊറോന നേതൃയോഗം ചൂണ്ടിക്കാട്ടി. എ കെ സി സി ഗ്ലോബൽ സെക്രട്ടറി സെബാസ്റ്റ്യൻ ചെന്നേക്കാടൻ ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര
ഫൊറോന പ്രസിഡൻറ് ബിജു പോൾ നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. കെ.പി പോൾ,അലക്സ് ആൻ്റു, സി. ജെ പോളച്ചൻ, അഗസ്റ്റിൻ തിരുതനത്തിൽ, ബിജോയ് കരിങ്ങേൻ, ഷൈബി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ച.
