Home » Blog » Kerala » സ്വയം രൂപകൽപ്പന ചെയ്ത ഇലക്ട്രിക് ഫെന്‍സ് കണ്ട്രോളർ കളക്ടർക്ക് പരിചയപ്പെടുത്തി ഹെവേന
images - 2026-03-28T172312.053

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ സ്വയം രൂപകൽപ്പന ചെയ്ത വൈൽഡ് സേഫ് സെന്റിനൽ സ്മാർട്ട് ഇലക്ട്രിക് ഫെൻസ് കൺട്രോളർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രന്പരിചയപ്പെടുത്തി ജില്ലയ്ക്ക് അഭിമാനമായി ഹെവേന.

മനുഷ്യനെയും മൃഗങ്ങളെയും തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പ്രതികരണമാണ് മെഷീൻ്റെ പ്രത്യേകത.

ജി എസ് എം വഴി ജിപിഎസ് ലൊക്കേഷൻ സഹിതം തൽസമയ അലർട്ട് നൽകുക ഉൾപ്പെടെ വൈൽഡ് സേഫ് സെന്റിനൽ സ്മാർട്ട് ഇലക്ട്രിക് ഫെൻസ് കൺട്രോളിലൂടെ സാധ്യമാകും.

സെൻസർ, മൈക്രോ കൺട്രോളർ ഓട്ടോമേഷൻ, സോളാർ പവർ ഉപയോഗിച്ച് വോൾട്ടേജ് നിയന്ത്രണം എന്നിവ സംയോജിപ്പിച്ചാണ് കൺട്രോളർ പ്രവർത്തിക്കുന്നത്.

പരമ്പരാഗത രീതിയിൽ നിർമ്മിച്ച ഉയർന്ന വോൾട്ടേജ് ഇലക്ട്രിക് ഫെൻസുകൾ മൂലം ഉണ്ടാകുന്ന മനുഷ്യവന്യജീവി സംഘർഷങ്ങളും ആകസ്മിക മരണങ്ങളും കുറയ്ക്കേണ്ടത് അനിവാര്യമെന്ന ആവശ്യത്തിൽ നിന്നാണ് ഈ ആശയത്തിലേക്ക് എത്തിയതെന്ന് ശ്രീമൂലം തിരുനാൾ ഗവൺമെന്റ് ഹൈയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഹെവേന ബിനു പറഞ്ഞു.

വനപ്രദേശങ്ങൾ ഏറെയുള്ള ജില്ലയ്ക്ക് ഏറ്റവും ഉപകാരപ്രദമാകുന്ന കണ്ടുപിടിത്തം രൂപകൽപ്പന ചെയ്തത്തിന് ഹെവേനയെ കളക്ടർ അഭിനന്ദിച്ചു. മായന്നൂർ സ്വദേശിയും ആർമി ഉദ്യോഗസ്ഥനുമായ ബിനു ജോസഫിന്റെയും രമ്യ. പി. തോമസിന്റെയും മകളാണ് ഹെവേന.