Your Image Description Your Image Description

പത്തനംതിട്ട : കോന്നി മെഡിക്കൽ കോളേജിന്റെ ബേസ് ലൈൻ ആശുപത്രിയായ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ദുരിതകാലം.

പണി പൂർത്തിയായിട്ടും തുറന്നുകൊടുക്കാതിരിക്കുന്നതു മുതൽ ഒരുപണിയും നടക്കാതിരുന്നിട്ടും അടച്ചിട്ടിരിക്കുന്ന മുറികൾവരെയുണ്ടിവിടെ.ദീർഘവീക്ഷണമില്ലാത്ത പണി പതിവായതോടെ കഴിഞ്ഞ കുറേ മാസങ്ങൾക്കിടെ ജനറൽ ആശുപത്രിയിലെ ഇരുനൂറോളം കിടക്കകളാണ് ഇല്ലാതായത്. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയിലാണ് ഇൗ ദുരിതങ്ങൾ.

ബി ബ്ലോക്കിലെ പീഡിയാട്രിക് െഎ.സി.യുവും വാർഡും പൂട്ടിയിട്ടിട്ട് വർഷം ഒന്നുകഴിഞ്ഞു. നവീകരണം പൂർത്തിയാക്കിയിട്ടും ഇതുവരെ തുറന്നിട്ടില്ല. കഴിഞ്ഞ വർഷം ഡിസംബറോടെ ഉദ്ഘാടനം തീരുമാനിച്ചെങ്കിലും അവസാനം മാറ്റി.

40 കിടക്കകളോടുകൂടിയുള്ള ആധുനിക നിലവാരത്തോടെയാണ് വാർഡ് നവീകരിച്ചത്. നിലവിൽ ഐ.സി.യു. ആവശ്യമായി വരുന്ന കുട്ടികളെ സാധാരണ ഐ.സി.യു.വിലേക്കാണ് പ്രവേശിപ്പിക്കുന്നത്. ഇവിടെ ഒൻപത് കിടക്കകൾ മാത്രമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *