055ac69a5ce2851d584939eac14b0b63be8ff56c22e57bff324474c56cbc6697.0

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മാറ്റിപ്പണിയാൻ ബിജെപി. മികച്ച വിജയം ലക്ഷ്യമിട്ട്, 10 ശതമാനം സീറ്റുകൾ പുതുമുഖങ്ങൾക്കായി സംവരണം ചെയ്തതായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചു. ഓരോ തദ്ദേശ സ്ഥാപനത്തിലും നിർബന്ധമായും പുതുമുഖങ്ങളെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടി നൽകിയിട്ടുള്ള കർശന നിർദ്ദേശം. അതോടൊപ്പം, എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തണമെന്നും ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കുന്നതിന് വേണ്ടിയുള്ള ആലോചനയുടെ ഭാഗമായാണ് പുതുമുഖങ്ങള്‍ക്ക് സീറ്റുകള്‍ നല്‍കാനുള്ള തീരുമാനം.

അതേസമയം സ്ഥാനാര്‍ഥി നിര്‍ണയം ഈ മാസം പൂര്‍ത്തിയാക്കും. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളും 25 മുനിസിപ്പാലിറ്റികളും 400 പഞ്ചായത്തുകളുമാണ് ബിജെപി ലക്ഷ്യമിടുന്നത്. 15,000 വാര്‍ഡുകളില്‍ ജയിച്ചു കയറാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *