Droupadi-murmu-680x450.png

രാഷ്ട്രപതി ​ദ്രൗപതി മുർമുവിന്റെ ശബരിമല ദർശനത്തിൽ ആചാരലംഘനമുണ്ടായെന്ന് ഡിവൈഎസ്പി. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്‌ കുമാറാണ് ഇതുസംബന്ധിച്ച വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടത്. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിനായി ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും വാട്സാപ്പ് സ്റ്റാറ്റസിൽ ചൂണ്ടിക്കാട്ടുന്നു.

ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആർക്കും വിഐപി പരിഗണന നൽകരുതെന്നും വാഹനത്തിൽ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോൺഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കിൽ എന്താകും പുകിൽ. അപ്പോൾ പ്രശ്നം വിശ്വാസമോ ആചാരമോ അല്ലെന്നും രാഷ്ട്രീയമാണെന്നും സ്റ്റാറ്റസിലുണ്ട്. ‌
അതേസമയം, ട്രെയിൻ യാത്രയ്ക്കിടെ വാട്സാപിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസ് ആകുകയായിരുന്നുവെന്ന് ഡിവൈഎസ്പി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *