Your Image Description Your Image Description

കൊച്ചി: വന്ദേ ഭാരത് യാത്രക്കിടെ കണ്ടുമുട്ടിയ കമ്പ്യൂട്ടർ പരിജ്ഞാനവും വീഡിയോ എഡിറ്റിംഗ് അഭിരുചിയുമുള്ള നാലാം ക്ലാസ് വിദ്യാർത്ഥി ശ്രീറാമിന് കമ്പ്യൂട്ടർ നൽകാമെന്ന വാക്ക് പാലിച്ച് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

ഡിസംബർ 2 -ന് തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വന്ദേഭാരത് യാത്രയിലാണ് ശ്രീറാമിനെയും ഫിസിക്സ് അധ്യാപികയായ അമ്മയെയും  രാജീവ് ചന്ദ്രശേഖർ കണ്ടുമുട്ടുന്നത്.

ശ്രീറാമിന് സ്വന്തമായയുള്ള ലാപ്‌ടോപ്പിൽ താൻ എഡിറ്റ് ചെയ്ത ഏതാനും വീഡിയോകൾ യാത്രക്കിടയിൽ തന്നെ കേന്ദ്ര മന്ത്രിയെ കാണിച്ചിരുന്നു. “ഗുഡ്ഗാവിലെ കമ്പ്യൂട്ടർ കമ്പനികൾ കാണുക”യാണ് തന്റെ സ്വപ്നമെന്ന് മന്ത്രിയോട് ശ്രീറാം പറയുകയും ചെയ്തു. പുതിയൊരു ലാപ്‌ടോപ്പ് ശ്രീറാമിന് കൊടുക്കാമെന്നും ശ്രീറാമിനും സഹപാഠികൾക്കും ടെക് കമ്പനികളിലേക്ക് ഒരു പഠന യാത്ര സംഘടിപ്പിക്കാമെന്നും മന്ത്രി അന്നു തന്നെ വാക്കും നൽകി.

തുടർന്ന് 2023 ഡിസംബർ 21 ന്, ശ്രീറാമിന് എറണാകളം സി ഡാക്കിൽ കമ്പ്യൂട്ടർ സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *