Home » Blog » Kerala » പോക്കോ എക്സ് 8 പ്രോ സീരീസ് അവതരിപ്പിച്ചു
Screenshot_20260321_102143

ഇന്ത്യ – മാർച്ച് 17, 2026: ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ ടെക്‌നോളജി ബ്രാൻഡുകളിലൊന്നായ പോക്കോ, പോക്കോ എക്സ് 8 പ്രോ സീരീസ് അവതരിപ്പിച്ചു. ഈ സീരീസിൽ പോക്കോ എക്സ് 8 പ്രോ മാക്‌സ്, പോക്കോ എക്സ് 8 പ്രോ, കൂടാതെ പ്രത്യേക പതിപ്പായ പോക്കോ എക്സ് 8 പ്രോ – അയൺ മാൻ എഡിഷൻ എന്നിവ ഉൾപ്പെടുന്നു. എക്സ് സീരീസിന്റെ അടുത്ത ഘട്ടമായി എത്തുന്ന ഈ സ്മാർട്ട്ഫോൺ നിര, ഫ്ലാഗ്ഷിപ്പ് നിലവാരത്തിലുള്ള പ്രകടനം, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, ഇമ്മേഴ്സീവ് എന്റർടെയിൻമെന്റ് അനുഭവം, പ്രീമിയം ഡിസൈൻ എന്നിവ ഒന്നിക്കുകയും പ്രകടനത്തിന് മുൻഗണന നൽകുകയും ചെയ്യുന്ന ഒരു ഓൾ റൗണ്ടർ മോഡലാണ്.

ഇന്ത്യയിൽ ആദ്യമായി ഡൈമെൻസിറ്റി 9500എസ് ചിപ്സെറ്റ് ഉപയോഗിക്കുന്ന സ്മാർട്ട്ഫോണാണ് പോക്കോ എക്സ് 8 പ്രോ മാക്‌സ്. ഇത് 3 എൻഎം ആർക്കിടെക്ചർ അടിസ്ഥാനമാക്കി നിർമ്മിച്ചതും ആന്റുടുയിൽ 3 മില്യൺ-ൽ കൂടുതൽ സ്കോർ നേടിയിട്ടുമുണ്ട്. എൽപിഡിഡിആർ 5 എക്സ് അൾട്രാ റാംയും യുഎഫ്എസ് 4.1 സ്റ്റോറേജും കൂടിയപ്പോൾ, വേഗത്തിലുള്ള മൾട്ടിടാസ്കിംഗ്, സീംലെസ് ആപ്പ് സ്വിച്ചിംഗ്, സ്മൂത്ത് കണ്ടന്റ് കൺസമ്പ്ഷൻ എന്നിവ സാധ്യമാക്കുന്നു. ഡൈമെൻസിറ്റി 8500-അൾട്രാ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന പോക്കോ എക്സ് 8 പ്രോ, മെച്ചപ്പെട്ട ഗ്രാഫിക്സ് പ്രകടനവും കാര്യക്ഷമതയും നൽകുന്നു. രണ്ട് ഉപകരണങ്ങളും പോപ്പുലർ മൊബൈൽ ടൈറ്റിലുകളിൽ 120 എഫ്.പി.എസ് വരെ ഗെയിംപ്ലേ പിന്തുണയ്ക്കുന്നതിലൂടെ സ്മൂത്തും റെസ്പോൺസീവുമായ ആയ ഗെയിമിംഗ് അനുഭവം ഉറപ്പാക്കുന്നു.

ഉയർന്ന ഉപയോഗ സമയത്തും പ്രകടന ശേഷി നിലനിർത്താൻ, സീരീസിൽ അഡ്വാൻസ്ഡ് കൂളിംഗ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പോക്കോ എക്സ് 8 പ്രോ മാക്‌സിൽ 3ഡി ഐസ്‌ലൂപ്പ് കൂളിംഗ് സിസ്റ്റം ഉൾപ്പെടുത്തിയപ്പോൾ, പോക്കോ എക്സ് 8 പ്രോയിൽ ഡ്യൂവൽ-ലെയർ ഐസ്‌ലൂപ്പ് ഡിസൈൻ ഉപയോഗിക്കുന്നു. ഇത് നീണ്ട സമയത്തേക്കുള്ള ഉപയോഗത്തിനിടയിലും ടെംപറേച്ചർ സ്ഥിരത നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ ഹാർഡ്‌വെയർ ലെവൽ റേ ട്രേസിംഗ്, വൈൽഡ്‌ബൂസ്റ്റ് ഒപ്റ്റിമൈസേഷൻ, സ്മാർട്ട് ഫ്രെയിം റേറ്റ്, ഗെയിം എച്ച്ഡിആർ തുടങ്ങിയ സവിശേഷതകൾ ഗെയിംപ്ലേയുടെ ഫ്ലൂയിഡിറ്റിയും വിശ്വൽ ക്വാളിറ്റിയും കൂടുതൽ മെച്ചപ്പെടുത്തുന്നു.

ബാറ്ററി പ്രകടനവും ഈ സീരീസിന്റെ പ്രധാന സവിശേഷതയാണ്. പോക്കോ എക്സ് 8 പ്രോ മാക്‌സിൽ 9000 എം.എ.എച്ച് ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് ഒരു ചാർജിൽ മൂന്ന് ദിവസത്തേക്ക് വരെ ബാക് അപ്പ് നൽകുന്നു. പോക്കോ എക്സ് 8 പ്രോയിൽ സ്ലിമ്മർ ഡിസൈനിനുള്ളിൽ 6,500 എം.എ.എച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ട് ഉപകരണങ്ങളും 100 വാട്ട് ഹൈപ്പർചാർജ് പിന്തുണയ്ക്കുന്നതിനാൽ വേഗത്തിലുള്ള ചാർജിംഗ് സാധ്യമാകുന്നു. കൂടാതെ 27 വാട്ട് റിവേഴ്സ് വയർഡ് ചാർജിംഗ് സൗകര്യവും ലഭ്യമാണ്.

ഡിസ്പ്ലെ, ഓഡിയോ

ഡിസ്പ്ലെയും ഓഡിയോ അനുഭവവും ഇമ്മേഴ്സീവ് ആയ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. രണ്ട് ഫോണുകളും 3,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഉള്ള വലിയ ഡിസ്പ്ലേകൾ ഉൾക്കൊള്ളുന്നു, ഇതിലൂടെ തെളിച്ചമുള്ള സാഹചര്യങ്ങളിലും വ്യക്തമായ ദൃശ്യാനുഭവം ലഭിക്കും. അഡ്വാൻസ്ഡ് എം10 പാനലുകളും ട്യൂവ് റൈൻലാൻഡ് ഐ-കെയർ സർട്ടിഫിക്കേഷനും ദീർഘകാല ഉപയോഗത്തിനും സൗകര്യം നൽകുന്നു. പോക്കോ എക്സ് 8 പ്രോ മാക്‌സിൽ ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി ആറ്റ്മോസ് പിന്തുണ, കൂടാതെ 400 ശതമാനം വരെ വോള്യം ബൂസ്റ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് കൂടുതൽ ശക്തമായ സൗണ്ട് അനുഭവം നൽകുന്നു.

ഡിസൈൻ

ഡിസൈൻ മേഖലയിൽ, ഡ്യൂറബിലിറ്റിയും പ്രീമിയം എസ്തറ്റിക്സും ഒന്നിച്ചു ചേർത്താണ് ഈ സീരീസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ട് ഉപകരണങ്ങളിലും മെറ്റൽ ഫ്രെയിമും ഡൈനാമിക് ആർജിബി ലൈറ്റിംഗ് ഉൾപ്പെട്ട ക്യാമറ മോഡ്യൂളും ഉണ്ട്, ഇത് ഉപയോക്തൃ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് പ്രതികരിക്കുന്നു. ഐപി66, ഐപി68, ഐപി69, ഐപി69കെ റേറ്റിംഗുകളോടെ ഡസ്റ്റ്, വാട്ടർ എക്സ്പോഷർ എന്നിവ നേരിടാൻ ഈ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്. കൂടാതെ പ്രോ മാക്‌സ് മോഡൽ എസ്‌ജിഎസ് 5-സ്റ്റാർ സർട്ടിഫിക്കേഷനും നേടിട്ടുണ്ട്, ഇത് കൂടുതൽ ഡ്യൂറബിലിറ്റി ഉറപ്പാക്കുന്നു.
ഫോട്ടോഗ്രഫിക്കായി, രണ്ട് മോഡലുകളിലും 50 എം.പി മെയിൻ ക്യാമറയും 20 എം.പി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. അൾട്രാസ്നാപ്, ഡൈനാമിക് ഷോട്ട്സ്, എ.ഐ ക്രിയേറ്റിവിറ്റി അസിസ്റ്റന്റ് പോലുള്ള എ.ഐ അടിസ്ഥാനത്തിലുള്ള സവിശേഷതകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ചിത്രങ്ങൾ എളുപ്പത്തിൽ പകർത്താനും മെച്ചപ്പെടുത്താനും കഴിയും.

ഷവോമി ഹൈപ്പർഒ.എസ് 3 ഉപയോഗിച്ച് പ്രവർത്തിക്കുന്ന പോക്കോ എക്സ് 8 പ്രോ സീരീസ്, കൂടുതൽ സ്മാർട്ടും കണക്റ്റഡ് ആയ അനുഭവം നൽകുന്നു. ഷവോമി ഹൈപ്പർകണക്റ്റ്, ഹൈപ്പർഐലൻഡ്, ഗൂഗിൾ ജെമിനി, സർകിൾ ടു സെർച്ച് തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചില സാഹചര്യങ്ങളിൽ ഷവോമി ഓഫ്‌ലൈൻ കമ്മ്യൂണിക്കേഷൻ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. പോക്കോ എക്സ് 8 പ്രോ മാക്‌സ് മോഡൽ ഈ-സിം പിന്തുണയ്ക്കുന്നതിനാൽ കൂടുതൽ ഫ്ലെക്സിബിലിറ്റിയും നൽകുന്നു.

വിലയും ലഭ്യതയും

പോക്കോ എക്സ് എട്ട് പ്രോ മാക്‌സ് വൈറ്റ്, ബ്ലാക്ക്, ബ്ലൂ നിറങ്ങളിൽ ലഭ്യമാകും. പോക്കോ എക്സ് എട്ട് പ്രോ ബ്ലാക്ക്, വൈറ്റ്, ഗ്രീൻ നിറങ്ങളിൽ ലഭ്യമാകും. പോക്കോ എക്സ് എട്ട് പ്രോ – അയൺ മാൻ എഡിഷൻ പ്രത്യേക കോൺഫിഗറേഷനിൽ ലഭ്യമാകും. മാർച്ച് 23-ന് വാങ്ങുന്ന ഉപഭോക്താക്കൾക്ക് പോക്കോ ഷീൽഡ് ആനുകൂല്യങ്ങളിലൂടെ അധിക സുരക്ഷയും നൽകുന്നു. ഇതിൽ 1 വർഷം എക്സ്റ്റൻഡഡ് വാറന്റിയും 1 വർഷം സ്ക്രീൻ ഡാമേജ് പ്രൊട്ടക്ഷനും ഉൾപ്പെടുന്നു.

പോക്കോ എക്സ്8 പ്രോ (8ജി.ബി + 256ജി.ബി) 29,999 രൂപയും പോക്കോ എക്സ്8 പ്രോ അയൺ മാൻ എഡിഷൻ (12ജി.ബി + 256ജി.ബി) 34,999 രൂപയുമാണ് വില. പോക്കോ എക്സ്8 പ്രോ മാക്സ് മോഡലിന് (12ജി.ബി + 256ജി.ബി) 39,999 രൂപയാണ്.