Home » Blog » Education » സംസ്കൃത സര്‍വ്വകലാശാല : ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
25

ഒന്നും മൂന്നും സെസ്റ്റര്‍ എഫ്. വൈ. യു. ജി. പി.(പുന:പരീക്ഷ), മൂന്നും അഞ്ചും സെമസ്റ്റര്‍ ബി. എഫ്. എ.; മൂന്നാം സെമസ്റ്റര്‍ എഫ്. വൈ. യു. ജി. പി; രണ്ടും മൂന്നും സെമസ്റ്റര്‍ എം. എ./എം. എസ്. സി. സ്പെഷ്യല്‍ പരീക്ഷകള്‍ എന്നിവയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.

സംസ്കൃത സര്‍വ്വകലാശാലയില്‍ ‘ടു എര്‍…‍’ 23ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലിലെ പെയിന്റിംഗ് വിഭാഗത്തിലെ അവസാന വര്‍ഷ ബി. എഫ്. എ, എം. എഫ്. എ. വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ചിത്ര-ശില്പ പ്രദര്‍ശനം (‘ടു എര്‍…‍’) കാലടി മുഖ്യ കാമ്പസിലെ ഫൈന്‍ ആര്‍ട്സ് ബ്ലോക്കിലും ശ്രീശങ്കരാചാര്യ ആര്‍ട്ട് ഗാലറിയിലുമായി മാര്‍ച്ച് 23ന് ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. രാവിലെ 10ന് യൂട്ടിലിറ്റി സെന്ററില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകന്‍ റിയാസ് കോമു ചിത്ര-ശില്പ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പെയിന്റിംഗ് വിഭാഗം മേധാവി ഡോ. ടി. ജി. ജ്യോതിലാല്‍ അധ്യക്ഷനായിരിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ആര്‍. അജയന്‍, പ്രൊഫ. ലിസി മാത്യു എന്നിവര്‍ ചേര്‍ന്ന് കാറ്റലോഗിന്റെ പ്രകാശനം നിര്‍വ്വഹിക്കും. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. ആര്‍. ശര്‍മ്മിള, കെ. കെ. കൃഷ്ണകുമാര്‍, ഡോ. സാജു തുരുത്തില്‍, നിഥിന്‍ മോഹന്‍, നവ്യ നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

അനുദേവ് മനോഹരന്‍, സി. എസ്. വെങ്കിടേശ്വരന്‍, സുരേഷ് മുതുകുളം, കെ. ആര്‍. പ്രസാദ്, അനൂപ് പി. രാജേന്ദ്രന്‍, ഡോ. സുധീഷ് കോട്ടേമ്പ്രം, എം. ആര്‍. വിഷ്ണുപ്രസാദ്, മേഘ ശ്രേയസ്, എ. മുഹമ്മദ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് കലാ-സാംസ്കാരിക പരിപാടികള്‍ നടക്കും. പ്രവേശനം സൗജന്യമാണ്. പൊതു ജനങ്ങള്‍ക്കും ചിത്ര-ശില്പ പ്രദര്‍ശനത്തില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ട്. പ്രദര്‍ശനം മാര്‍ച്ച് 30ന് സമാപിക്കും.